Latest News

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് മണ്ണാര്‍ക്കാട്ട് അരങ്ങുണര്‍ന്നു


മണ്ണാര്‍ക്കാട്: ധര്‍മപ്പടയുടെ സര്‍ഗ പ്രതിഭകള്‍ മാറ്റുരക്കുന്ന എസ് എസ് എഫ് ഇരുപതാമത് സംസ്ഥാന സാഹിത്യോത്സവിന് മണ്ണാര്‍ക്കാട് പ്രൗഢമായ തുടക്കം. വൈകുന്നേരം കുമരംപുത്തൂര്‍ ചുങ്കത്ത് നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയോടെയാണ് രണ്ട് ദിവസത്തെ മത്സരങ്ങള്‍ക്ക് തുടക്കമായത്. വിവിധ ജില്ലകളില്‍ നിന്നുള്ള ഫ്‌ളോട്ടുകള്‍, കലാപ്രകടനങ്ങള്‍ എന്നിവ ഘോഷയാത്രക്ക് മിഴിവേകി.

സാഹിത്യോത്സവ് നഗരിയുടെപ്രധാന വേദിയായ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ പതാക ഉയര്‍ത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും മനുഷ്യന്റെ മൂല്യങ്ങള്‍ ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളില്‍ ഒളിഞ്ഞിരിക്കുന്ന സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കേണ്ടത് അനിവാര്യമാണ്. കലകള്‍ അശ്ലീലതകളിലേക്ക് വഴിമാറുമ്പോള്‍ ധാര്‍മികമായ സാഹിത്യവും കലാസ്വാദവുമാണ് സമൂഹം ആവശ്യപ്പെടുന്നത്. ഇതിന് സാഹിത്യോത്സവ് വേദികള്‍ സഹായകമാകും. വിദ്യാര്‍ഥി സമൂഹം രാഷ്ട്രീയമായി സംഘടിച്ച് അക്രമ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുമ്പോള്‍ വിദ്യാര്‍ഥികളെ വരുംകാലത്ത് സമൂഹത്തെ ധാര്‍മികതയിലേക്ക് നയിക്കാന്‍ പര്യാപ്തമാക്കുകയാണ് എസ് എസ് എഫ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.


എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി ജലീല്‍ സഖാഫി കടലുണ്ടി അധ്യക്ഷത വഹിച്ചു. എം ഹംസ എം എല്‍ എ, കെ അബ്ദുല്‍കലാം, മുഹമ്മദ് പറവൂര്‍, എസ് ഷറഫുദ്ദീന്‍, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ധീഖ് സഖാഫി, ആര്‍ പി ഹുസൈന്‍, പി പി മുഹമ്മദ്കുട്ടി, ബി ജെ പി മണ്ഡലം പ്രസിഡന്റ് ബി മനോജ് പ്രസംഗിച്ചു. തുടര്‍ന്ന് മാലപ്പാട്ടുകളുടെ ആത്മീയത, സാഹിത്യം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച കെ അബൂബക്കര്‍ നിയന്ത്രിച്ചു. എം എസ് ഒ മുന്‍ ദേശീയ സെക്രട്ടറി അഡ്വ. ഷാനവാസ് വാര്‍സി, എസ് എസ് എഫ് ഡെപ്യൂട്ടി പ്രസിഡന്റ് പി എ മുഹമ്മദ് ഫാറൂഖ് നഈമി പ്രസംഗിച്ചു.


ശനിയാഴ്ച വൈകുന്നേരം മൂന്നിന് നടക്കുന്ന സമാപന സംഗമം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം അധ്യക്ഷത വഹിക്കും. വി ടി ബല്‍റാം എം എല്‍ എ, മുന്‍ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എ പി ബശീര്‍ ചെല്ലക്കൊടി, ഉമര്‍ മദനി വിളയൂര്‍, മുബാറഖ് സഖാഫി പ്രസംഗിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.