കാസര്‍കോട്: ദുല്‍ഖഅദ് 29ന് മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ മുപ്പത് പൂര്‍ത്തീകരിച്ച് ഏഴിന് (തിങ്കള്‍) ദുല്‍ഹജ്ജ് ഒന്നായും അതനുസരിച്ച് ബലിപെരുന്നാള്‍ 16നു ബുധനാഴ്ചയായും ഖാസിമാര്‍ ഉറപ്പിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ക്കു വേണ്ടി നാഇബ് ഖാസി ഡോ. ബഹാഉദ്ദീന്‍ നദ്‌വി, കോഴിക്കോട് ഖാസി മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കെ പി ഹംസ മുസ്‌ല്യാര്‍, എന്‍ അലി മുസ്‌ല്യാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, മലപ്പുറം, വയനാട് ഖാസിയുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്‌ല്യാര്‍, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍, കീഴൂര്‍-മംഗലാപുരം ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്‍ഖാദിര്‍ മൗലവി എന്നിവരാണ് ബലിപെരുന്നാള്‍ 16നാണെന്നറിയിച്ചത്.
15 ചൊവ്വാഴ്ച അറഫാദിനവും ബുധനാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് വി എം മൂസാ മൗലവിയും കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍അസീസ് മൗലവിയും അറിയിച്ചു.
ദുല്‍ഹജ്ജ് ഒന്ന് ഏഴാം തിയ്യതി തിങ്കളാഴ്ചയും ബലിപെരുന്നാള്‍ 16ന് ബുധനാഴ്ചയും ആയിരിക്കുമെന്ന് പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, തിരുവനന്തപുരം സലഫി ജുമാമസ്ജിദ് ഇമാം പി കെ കെ അഹമ്മദ് കുട്ടി മൗലവി എന്നിവര്‍ അറിയിച്ചു.
ഗള്‍ഫില്‍ ബലി പെരുന്നാള്‍ ഒക്ടോബര്‍ 15 ചൊവ്വാഴ്ച്ചയായിരിക്കുമെന്ന് സൗദി സുപ്രീംജുഡീഷ്യല്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ക്കു വേണ്ടി നാഇബ് ഖാസി ഡോ. ബഹാഉദ്ദീന്‍ നദ്‌വി, കോഴിക്കോട് ഖാസി മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കെ പി ഹംസ മുസ്‌ല്യാര്‍, എന്‍ അലി മുസ്‌ല്യാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, മലപ്പുറം, വയനാട് ഖാസിയുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്‌ല്യാര്‍, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍, കീഴൂര്‍-മംഗലാപുരം ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്‍ഖാദിര്‍ മൗലവി എന്നിവരാണ് ബലിപെരുന്നാള്‍ 16നാണെന്നറിയിച്ചത്.
15 ചൊവ്വാഴ്ച അറഫാദിനവും ബുധനാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് വി എം മൂസാ മൗലവിയും കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍അസീസ് മൗലവിയും അറിയിച്ചു.
ദുല്‍ഹജ്ജ് ഒന്ന് ഏഴാം തിയ്യതി തിങ്കളാഴ്ചയും ബലിപെരുന്നാള്‍ 16ന് ബുധനാഴ്ചയും ആയിരിക്കുമെന്ന് പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, തിരുവനന്തപുരം സലഫി ജുമാമസ്ജിദ് ഇമാം പി കെ കെ അഹമ്മദ് കുട്ടി മൗലവി എന്നിവര്‍ അറിയിച്ചു.
No comments:
Post a Comment