Latest News

ഫാസിസ്റ്റ് ദുര്‍മോഹം വിലപ്പോവില്ല - ഹൈദരലി ശിഹാബ് തങ്ങള്‍


കാഞ്ഞങ്ങാട്: ജനാധിപത്യവും മതേതരത്വും നിലനില്‍ക്കുന്ന ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ്‌ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിലേറാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ദുര്‍മോഹത്തിനുള്ള ചുട്ട മറുപടി കൊടുത്തുകൊണ്ട് രാജ്യത്തിന്റെ മതേതര പാരമ്പര്യം നിലനിര്‍ത്താനുള്ള ബാധ്യത ജനാധിപത്യ വിശ്വാസികള്‍ നിറവേറ്റണം. മുസ്‌ലിം ലീഗ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസ്‌ലിംലീഗിന്റെ സാന്നിദ്ധ്യം കേരളത്തിലെ പൊതു സമൂഹത്തിലുണ്ടാക്കിയ പുരോഗതിയും സുരക്ഷിതത്വവും ജനങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ്. ഈ ഒരവസ്ഥ രാജ്യത്താകമാനം വ്യാപിപ്പിക്കാനുള്ള ലക്ഷ്യവുമായാണ് മുസ്‌ലിംലീഗ് മുന്നോട്ടുപോകുന്നത്. ഖായിദേ മില്ലത്തും ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സി.എച്ചും ശിഹാബ് തങ്ങളും കാട്ടിത്തന്ന കാരുണ്യത്തിന്റെയും നന്മയുടെയും സ്‌നേഹത്തിന്റെയും പാതയാണ് മുസ്‌ലിം ലീഗ് പിന്തുടരുന്നത്. ബൈത്തുറഹ്മ പദ്ധതി ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടി എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശംസ പിടിച്ചു പറ്റിയതായും തങ്ങളും തുടര്‍ന്നു പറഞ്ഞു.
ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ മുസ്‌ലിം ലീഗ് ജനാധിപത്യപരമായ പങ്കുനിര്‍വ്വഹിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പ്രസ്താവിച്ചു. ബി.ജെ.പി. പ്രധാന മന്ത്രി പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്ര മോഡി കര്‍മ്മം കൊണ്ട് ഇതിനകം തന്റെ വിശ്വരൂപം തെളിയിച്ചിട്ടുണ്ട്. ജനതയെ ഒന്നായി കാണാന്‍ കഴിയാത്ത മോഡിക്കെതിരെ ജനാധിപത്യ-മതേതര കൂട്ടായ്മ ഉയര്‍ന്നുവരുമ്പോള്‍ സി.പി.എം. പുലര്‍ത്തുന്ന നിസംഗത അപലപനീയമാണ്.അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, സി.ടി.അഹമ്മദലി, സംസ്ഥാന സെക്രട്ടറി ടി.പി.എം.സാഹിര്‍, കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.എം.സൂപ്പി, ജില്ലാ മുസ്‌ലിം ലീഗ് ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ടുമാരായ പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, എ.ഹമീദ് ഹാജി, കെ.എം.ശംസുദ്ദീന്‍ ഹാജി, സെക്രട്ടറിമാരായ എ.ജി.സി.ബഷീര്‍, എം.അബ്ദുല്ല മുഗു, കെ.ഇ.എ.ബക്കര്‍, ഹനീഫ ഹാജി പൈവളിഗെ, പെരിങ്ങോം മുസ്തഫ, പി.ഒ.പി.മുഹമ്മദലി, മെട്രോ മുഹമ്മദ് ഹാജി, വി.കെ.പി.ഹമീദലി, വി.കെ.ബാവ, ബഷീര്‍ വെള്ളിക്കോത്ത്, എം.പി.ജാഫര്‍, ഷാഫി ഹാജി കട്ടക്കാല്‍, എ.എ.ജലീല്‍, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, എം.അബ്ബാസ്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം.അഷറഫ്, കെ.പി.മുഹമ്മദ് അഷറഫ്, എ.പി.ഉമ്മര്‍, കുഞ്ഞാമദ് പുഞ്ചാവി, എ.എ.അബ്ദുല്‍റഹ്മാന്‍, അബ്ദുല്ല ആറങ്ങാടി, ഹസീന താജുദ്ദീന്‍, പി.പി. നസീമ, ഫരീദ സക്കീര്‍ അഹമ്മദ്, പ്രസംഗിച്ചു. 

ടി. അബൂബക്കര്‍ഹാജി രാഷ്ട്രീയ ഗാനം ആലപിച്ചു. ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ സ്വാഗതവും കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കല്ലായി നന്ദിയും പറഞ്ഞു.






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.