കാസര്‍കോട്: ടൗണ്‍ ചുമട്ട് തൊഴിലാളി യൂണിയന്‍ കാസര്‍കോട് എം.ജി.റോഡില്‍ സജ്ജീകരിച്ച എസ്.ടി.യു. സെന്റര്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലിയും ലേബര്‍ സര്‍വ്വീസ് സെന്റര്‍ എസ്.ടി.യു.സംസ്ഥാന വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാനും ഉദ്ഘാടനം ചെയ്തു.
തൊഴിലാളികള്‍ക്കുള്ള ധനസഹായം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. വിതരണം ചെയ്തു. അറുപത് വയസ്സ് പൂര്‍ത്തിയാക്കി സര്‍വ്വീസില്‍നിന്നും വിരമിച്ച തൊഴിലാളികളെ നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള ആദരിച്ചു. എസ്.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട്, എ.കെ. മൊയ്തീന്‍കുഞ്ഞി, മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എ.എം.കടവത്ത്, ജനറല്‍ സെക്രട്ടറി അഡ്വ. വി.എം. മുനീര്‍, വ്യാപാരി വ്യവസായി നേതാക്കളായ മാഹിന്‍ കോളിക്കര, നാഗേഷ് ഷെട്ടി, അഷ്‌റഫ് സുല്‍സണ്‍, ബഷീര്‍ കല്ലങ്കടി, എ.എ.അസീസ്, വെല്‍ക്കം മുഹമ്മദ് ഹാജി, പി.കെ.രാജന്‍, എസ്.ടി.യു.ജില്ലാ നേതാക്കളായ കെ.പി. മുഹമ്മദ് അഷ്‌റഫ്, ഷെരീഫ് കൊടവഞ്ചി, എന്‍.എ.അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, ഖാദര്‍ പാലോത്ത്, പി.ഐ.എ. ലത്തീഫ്, മുഹമ്മദ്കുഞ്ഞി തായലങ്ങാടി,ഹമീദ് ബെദിര, മുത്തലിബ് പാറക്കട്ട, റാഷിദ് പൂരണം, എസ്.എ.സഹീദ്, എസ്.എം.അബ്ദുല്‍ റഹ്മാന്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment