താമരശ്ശേരി:[www.malabarflash.com] ഇടിമിന്നലേറ്റ് ഗര്‍ഭിണിയായ വീട്ടമ്മ മരിച്ചു. കട്ടിപ്പാറ ചമല്‍ ചുണ്ടന്‍കുഴി മമ്പള്ളിക്കര സുരേന്ദ്രന്റെ ഭാര്യ പുഷ്പ(35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴക്കിടെയായിരുന്നു സംഭവം.
നാലരയോടെ മക്കള്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ പുഷ്പയെ അടുക്കള ഭാഗത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മക്കളുടെ കരച്ചില്‍കേട്ടെത്തിയ അയല്‍വാസികള്‍ പുഷ്പയെ ഉടന്‍തന്നെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
നാലു മാസം ഗര്‍ഭിണിയാണ്. മക്കള്‍: അക്ഷയ്, അജിന്‍. പരേതനായ പതിമംഗലം മുറിയനാല്‍ ശേഖരന്റെയും ലക്ഷ്മിയുടെയും മകളാണ്.
Keywords: Calicut News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment