Latest News

കൊട്ടില മദ്രസ തീവെപ്പ്: ഇ.കെ. വിഭാഗം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

 
തളിപ്പറമ്പ: കൊട്ടിലയില്‍ ഇ.കെ. വിഭാഗം സുന്നികളുടെ നിയന്ത്രണത്തിലുള്ള മദ്രസ തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ ഇ.കെ. വിഭാഗം സുന്നി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നരിക്കോട് എറന്തലയിലെ പൊന്നന്‍ മുഹമ്മദിനെ(60)യാണ് അറസ്റ്റ് ചെയ്തത്. പഴയങ്ങാടി എസ്.ഐ: ഇ.കെ.
ഷിജുവാണ് അറസ്റ്റ് ചെയ്തത്. 

തീവെപ്പിനെ കുറിച്ച് ഇയാള്‍ക്ക് വ്യക്തമായി അറിയാമായിരുന്നുവെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്ത്
മററ് പ്രതികളെ കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ 18നായിരുന്നു നൂറുല്‍ ഇസ്‌ലാം മദ്രസ അഗ്‌നിക്കിരയാക്കിയത്. 

ഇയാളുടെ വീട് എറന്തലയിലാണെങ്കിലും മകളുടെ വീട് കത്തിയ മദ്രസക്ക് സമീപത്താണ്. പുലര്‍ച്ചെ 4.30നും 4.45നും ഇടയില്‍ മദ്രസക്ക് സമീപത്തെ റോഡില്‍ ഇയാള്‍ നില്‍ക്കുന്നത് സമീപവാസികള്‍ കണ്ടിരുന്നു. എന്നാണ്‍ അന്ന് ഇയാള്‍ സുബ്ഹ് നിസ്‌കാരത്തിന് പള്ളിയില്‍ എത്തിയിരുന്നില്ല. ഇതാണ് ഇയാളിലേക്ക് അന്വേഷണം നീളാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. നാല് പേര്‍ മദ്രസ കത്തിക്കുമ്പോള്‍ പുറത്ത് ഇയാള്‍ കാവല്‍ നില്‍ക്കുകയായിരുന്നു.

ചെറിയ രീതിയില്‍ മദ്രസക്ക്തീ കൊടുക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും തീ ആളിപ്പടരുകയായിരുന്നത്രെ. നാല് പേര്‍ പോലീസിന്റെ വലയിലായിലായിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.