ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ രാജ്യത്തെ സാക്ഷരതാ നിരക്ക് വെറും 17 ശതമാനം മാത്രമായിരുന്നു. ഇതില്‍ വെറും 8.9 ശതമാനമായിരുന്നു സ്ത്രീ സാക്ഷരതാ നിരക്ക്. എന്നാല്‍ ഇപ്പോള്‍ രാജ്യം 74 ശതമാനം സാക്ഷരത കൈവരിച്ചിരിക്കുകയാണ്. 65.5 ശതമാനം സ്ത്രീകളും സാക്ഷരത കൈവരിച്ചിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കേണ്ടത് അത്യാവശ്യമണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ വിദ്യാഭ്യാസം നേടിയാല്‍ ആ കുടുംബം വിദ്യാഭ്യാസ പരമായി മുന്നേറുമെന്നും ഇത് രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാകും. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതോടെ പ്രാഥമിക വിദ്യാഭ്യാസത്തിന് കുട്ടികള്‍ ധാരാളമായി മുന്നോട്ടു വരുന്നുണ്ട് എന്നാല്‍ ഹയര്‍ സെക്കണ്ടറി തലങ്ങളിലെത്തുമ്പോള്‍ ഇത് 39 ശതമാനമായി കുറയുന്നു. കേരളം വിദ്യാഭ്യാസ കാര്യത്തില്‍ അതീവ തല്‍പരരാണ്. രാജ്യത്തെ 640 ജില്ലകളില്‍ കേരളത്തിലെ രണ്ട് ജില്ലകള്‍ മാത്രമാണ് നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയത്. ഇത് മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പി കരുണാകരന്‍ എം പി അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍(ഉദുമ), ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. ഗീത സജീവ്, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍ ആശാ ബാലഗംഗാധരന്‍, കെ എസ് എല്‍ എം എ ഡയറക്ടര്‍ സലിം കരുവമ്പലം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ മുംതാസ് ഷുക്കൂര്‍, മുംതാസ് സമീറ, നഗരസഭാവൈസ് ചെയര്‍പേഴ്‌സണ്‍ താഹിറാ സത്താര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. സി കെ ശ്രീധരന്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സുരേഷ് കുമാര്‍ ഷെട്ടി, ഹരീഷ് ബി നമ്പ്യാര്‍, എ കുഞ്ഞിരാമന്‍ നായര്‍, അസീസ് കടപ്പുറം, പി സി രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമള ദേവി സ്വാഗതവും സെക്രട്ടറി ടി കെ സോമന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment