Latest News

ആര്‍.എസ്.എസ്. പഥസഞ്ചലനത്തിനെതിരെ കേസ്

മംഗലാപുരം: വിജയദശമിദിനത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ബജ്‌പെയില്‍ നടത്തിയ പഥസഞ്ചലനത്തിനെതിരെ കേസ്. പഥസഞ്ചലനത്തിന്റെ മുന്നിലും പിന്നിലുമുള്ള നാലു പ്രവര്‍ത്തകര്‍ കൈയില്‍ വാളേന്തിയതാണ് പരാതിക്കിടയാക്കിയത്. ബജ്‌പെ സ്വദേശി അബ്ദുള്‍ ഹസൈനാരാണ് പോലീസില്‍ പരാതിനല്കിയത്.

സുങ്കതക്കട്ടെയില്‍ എസ്.എന്‍.എസ്. എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നടന്ന ആറുദിവസത്തെ ശിക്ഷാ വര്‍ഗിനോടനുബന്ധിച്ചാണ് പഥസഞ്ചലനം സംഘടിപ്പിച്ചത്. ക്യാമ്പിന്റെ അവസാനമായിരുന്നു ഇത്. 250ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

മാരകായുധം ഉപയോഗിച്ചുള്ള പ്രകടനങ്ങള്‍ നിയമവിരുദ്ധമാണെന്നു കാണിച്ചാണ് പരാതിനല്കിയത്. എന്നാല്‍, ഇത് തങ്ങളുടെ യൂണിഫോമിന്റെ ഭാഗമാണെന്നും എല്ലാ പ്രവര്‍ത്തകരും ഇത് ധരിക്കാറില്ലെന്നും രണ്ടോ നാലോ പേര്‍ക്ക് ഇതുണ്ടാവുമെന്നും ആര്‍.എസ്.എസ്. നേതൃത്വം അറിയിച്ചു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.