മംഗലാപുരം: തൃശ്ശൂര്‍ പോലീസിന്റെ കൈയില്‍നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി റൗഡി നാഗരാജും ഭാര്യ ലക്ഷ്മിയും തിങ്കളാഴ്ച ഗോവ പോലീസിന്റെ പിടിയിലായി. കേരളം, കര്‍ണാകട, ഗോവ എന്നിവിടങ്ങളില്‍ 25 കൊലപാതക, കവര്‍ച്ച ക്കേസുകളില്‍ പ്രതിയാണ് നാഗരാജ്.
ആഗസ്ത് 28നാണ് ഒരു കൊലപാതകക്കേസിന്റെ വിചാരണയ്ക്ക് ഉഡുപ്പി കോടതിയിലേക്ക് കൊണ്ടുവരുന്ന വഴിയില്‍ ഇയാള്‍ കേരള പോലീസിനെ വെട്ടിച്ച് മുങ്ങിയത്. തൃശ്ശൂരില്‍നിന്നുള്ള പോലീസുകാരായിരുന്നു കൂടെ. ഇന്ദ്രാളി റെയില്‍വേ സ്റ്റേഷനില്‍ രാത്രി അസമയത്ത് ട്രെയിന്‍ ഇറങ്ങിയ ഇവര്‍ തൊട്ടടുത്ത് രണ്ടു മുറിയെടുത്തു. പോലീസുകാരന്റെ ഫോണ്‍ ഉപയോഗിച്ച് ഭാര്യയെ വിളിച്ചുവരുത്തി നാഗരാജ് അവിടെനിന്ന് മുങ്ങി. കര്‍ണാകട പോലീസിന്റെ അന്വേഷണത്തില്‍ നാഗരാജിന്റെ രക്ഷപ്പെടലിന് കേരള പോലീസിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന്‌പോലീസുകാരെ സസ്‌പെന്‍ഡുചെയ്തു.
കേരള പോലീസുകാര്‍ മണിപ്പാല്‍ പോലീസില്‍ നല്കിയ പരാതി നാഗരാജ് തങ്ങളെ തട്ടിമാറ്റി ഓടി രക്ഷപ്പെട്ടുവെന്നായിരുന്നു. ഇതിനുശേഷം ഉഡുപ്പി പോലീസ് നാഗരാജിനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. അങ്ങനെയാണ് ഗോവയില്‍ ഇയാള്‍ പിടിയിലായത്. ഇവിടെ ഭാര്യയോടൊപ്പം വന്‍ കവര്‍ച്ച നടത്തിയതായി പോലീസ് പറഞ്ഞു. മുമ്പ് മൂന്നുതവണ നാഗരാജ് പോലീസിനെ വെട്ടിച്ചു മുങ്ങിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment