Latest News

രണ്ട് യുവതികളെ കാണാനില്ലെന്ന് പരാതി

കണ്ണൂര്‍: രണ്ട് യുവതികളെ കാണാനില്ലെന്ന് പോലീസില്‍ പരാതി. ആറളം ഫാമിലെ മനോജിന്റെ ഭാര്യ മഞ്ജു (29)വിനെയാണ് കാണാതായത്. ക്ഷേത്രത്തില്‍ തൊഴാന്‍ പോയശേഷം തിരിച്ചുവന്നില്ലത്രെ. അയല്‍വാസിയായ മനോജിനോടൊപ്പം ഒളിച്ചോടിയതായി സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.

ആറളം പെരുമ്പഴയിലെ ബുശ്‌റ (21)യെയും കാണാനില്ലെന്ന് പരാതിയുണ്ട്. ആറളം വില്ലേജ് ഓഫീസിലെ ജീവനക്കാരിയായ ബുശ്‌റ കാമുകനോടൊപ്പം ഒളിച്ചോടിയതായി പോലീസ് സംശയിക്കുന്നു.രണ്ടുപേരുടെയും മൊബൈണ്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Missing Case, kannur

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.