എടക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധജാഥ ചാലയിലെ ദുരന്തസ്ഥലത്തുനിന്ന് സി.പി.എം. സംസ്ഥാനസമിതി അംഗം എം.വി.ജയരാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇവിടെനിന്ന് കാല്‍നടയായാണ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിനുമുമ്പിലെത്തിയത്. 2012 ആഗസ്ത് ഇരുപത്തിയേഴിനാണ് ചാലദുരന്തമുണ്ടായത്. 20 പേര്‍ ഈ അപകടത്തില്‍ മരിച്ചു.
കെ.കെ.നാരായണന്‍ എം.എല്‍.എ. ധര്‍ണ ഉദ്ഘാടനം ചെയ്തു. ദുരന്തമുണ്ടായതിനുശേഷം കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ചാലയുടെ മുറിവുണക്കാന്‍ രംഗത്തിറങ്ങിയതാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍, മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി, റോഡ് വികസനം തുടങ്ങിയ നിരവധി പാക്കേജുകള്‍ പ്രഖ്യാപിച്ചു. അങ്ങനെയുള്ള ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് കെ.കെ.നാരായണന്‍ ആരോപിച്ചു. കെ.വി.ജിജിന്‍ അധ്യക്ഷനായിരുന്നു.

ജില്ലാ സെക്രട്ടറി അഡ്വ. ബിനോയ് കുര്യന്‍, പ്രസിഡന്റ് ബിജു കണ്ടക്കൈ, എം.രതീഷ്, ടി.സുനീഷ് എന്നിവര്‍ സംസാരിച്ചു. എടക്കാട് ബ്ലോക്ക് സെക്രട്ടറി കെ.വി.ബിജു സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment