ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനങ്ങളെ വെച്ച് തയ്യാറാക്കിയ ഭൂപടം. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂപടം തയ്യാറാക്കിയിരിക്കുന്നത്.
ആസാമിലാണ് സ്ത്രീകള്‍ സുരക്ഷിതമല്ലാത്തത്. എന്നാല്‍ തൊട്ടടുത്തുള്ള നാഗാലാന്‍ഡ് ആകട്ടെ, സ്ത്രീകള്‍ക്ക് വളരെ സുരക്ഷിതമായ സ്ഥലമാണെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.
ആസാമില്‍ സ്ത്രീകള്‍ക്കെതിരായ അക്രമത്തിന്റെ തോത് 80ന് മുകളിലാണ്. അസമിന് തൊട്ടിപിന്നിലായി പശ്ചിമബംഗാളുമുണ്ട്. 7080നും ഇടയില്‍ സ്ത്രീകള്‍ ഇവിടെ അക്രമിക്കപ്പെട്ടു. കേരളം, ആന്ധ്രപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് സ്ത്രീ വിരുദ്ധതയില്‍ മൂന്നാം സ്ഥാനത്ത്. 60നും 70നും ഇടയ്ക്കാണ് ഇവിടെ അക്രമത്തിന്റെ തോത്.
ജമ്മു കാശ്മീര്‍, ഹരിയാന എന്നിവിടങ്ങളില്‍ ഒരു ലക്ഷം സ്ത്രീകളില്‍ 5060നും ഇടയില്‍ അക്രമത്തിനിരയായതായാണ് റിപ്പോര്‍ട്ടുകള്‍. ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നാഗാലാന്‍ഡിനൊപ്പം പോണ്ടിച്ചേരി, ദാമന്‍ ദിയു എന്നീ പ്രദേശങ്ങളിലും അക്രമണങ്ങള്‍ കുറവാണ്.


No comments:
Post a Comment