ധനുഷ് ഒരു കുത്തുവിളക്ക് കടക്കാരനായി വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രം നയ്യാണ്ടി ഈ മാസം 11 ന് തിയറ്ററുകളിലെത്തുന്നു. ധനുഷിന്റെ ഹിറ്റ് ചിത്രങ്ങളായ ആടുകളം, പൊല്ലാതവന്‍ എന്നിവയിലൂടെ ശ്രദ്ധേയമായ, ഫൈവ്സ്റ്റാര്‍ ഫിലിം പ്രൈവറ്റ് ലിമിറ്റഡിന്റെ എസ്. കതിരേശനാണ് നയ്യാണ്ടി നിര്‍മിക്കുന്നത്.
തമിഴകത്തു ഹിറ്റ് ചിത്രമായ കളവാണി, ദേശീയ അവാര്‍ഡ് നേടിയ വാകൈ സൂഡവാ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സാര്‍കുനമാണ് നയ്യാണ്ടിയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ ചെയ്തിരിക്കുന്നത്. ബാലതാരമായി മലയാളത്തിലെത്തി, മലയാളത്തിലും തമിഴിലും റിലീസ് ചെയ്ത നേരം, തമിഴിലെ പുതിയ ഹിറ്റ് ചിത്രമായ രാജാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നസ്രിയയാണ് നയ്യാണ്ടിയില്‍ ധനുഷിന്റെ നായികയായി എത്തുന്നത്.
വന്‍ ഹിറ്റായ വൈ ദിസ് കൊലവെറി എന്ന ഗാനത്തിനു ശേഷം ധനുഷ് പാടി അഭിനയിച്ച ടെഡി ബെയര്‍ എന്ന ഗാനം തമിഴ്‌നാട്ടിലെങ്ങും സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു. കരടി പാവക്കുട്ടിയെക്കുറിച്ചു പറയുന്ന ഗാനം ഒരു പ്രത്യേക ട്രീറ്റ്‌മെന്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു കോമഡി റൊമാന്റിക് ചിത്രമെന്നാണ് സംവിധായകന്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. കുത്തുവിളക്ക് കടക്കാരന്റെ വേഷമാണ് ധനുഷിന്. രസികനും എന്നാല്‍ വാശിക്കാരനുമായ ഇയാള്‍ ജീവിതത്തില്‍ വളരെ റൊമാന്റിക് ആണ്.

പ്രണയഗാനങ്ങളും പാടി നടക്കുന്ന ഇയാള്‍, ഒരു ദിവസം സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടി. അന്വേഷിച്ചപ്പോള്‍, ഒരു വള്‍ ബിഡിഎസ് വിദ്യാര്‍ഥിനിയാണെന്നു മനസിലായി. എങ്കിലും വിട്ടില്ല . ശരിക്കും പ്രണയിക്കാന്‍ തുടങ്ങി. ദന്തഡോക്ടറാകാന്‍ പഠിക്കുന്ന അവള്‍ക്ക് (നസ്രിയ നസീം) അവസാനം കുത്തുവിളക്ക് കടക്കാരനെ കാണാതെ ജീവിക്കാനാവാതായി. സംവിധായകന്‍ സാര്‍കുനം ആറ് വര്‍ഷമായി മനസില്‍ കൊണ്ടുനടന്ന കഥയാണ് ചിത്രത്തിന്റേത്. ധനുഷ് കഥ കേട്ടയുടന്‍ അഭിനയിക്കാന്‍ സമ്മതം മൂളി.
അലക്‌സ് പാണ്ഡ്യന്‍, ശകുനി, റോമിയോ ആന്‍ഡ് ജൂലിയറ്റ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ കേരളത്തിന് സമ്മാനിച്ച ഇഫാര്‍ ഇന്റര്‍ നാഷണലിന്റെ റാഫി മതിരയാണ്, നയ്യാണ്ടി കേരളത്തില്‍ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- വേല്‍രാജ്, എഡിറ്റര്‍-രാജാ മുഹമ്മദ്,സംഗീതം- ഗിബ്രന്‍, വിതരണം, - ബീബാക്രീയേഷന്‍സ്, സായൂജ്യംസിനി റിലിസ്. ധനുഷ്, നസ്രിയ നസീം എന്നിവരെക്കൂടാതെ ശരണ്യപൊന്‍വര്‍ണന്‍, വംശി കൃഷ്ണ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dhanush, Neyyandi, Nasriya
No comments:
Post a Comment