Latest News

രമ്യ നമ്പീശന്‍ ഇനി തമിഴിലും ഗായിക

മലയാളത്തിലും തെലുങ്കിലും ഗായികയായി തിളങ്ങിയ രമ്യ നമ്പീശന്‍ ഇനി തമിഴിലും ഗായിക.വിശാല്‍ നായകനായ പാണ്ടിനാട് എന്ന ചിത്രത്തിലാണ് രമ്യ പാടുന്നത്. മലയാളിയായ ലക്ഷ്മി മേനോനാണ് ചിത്രത്തിലെ നായിക.

മലയാളത്തില്‍ ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ ഗായികയായി രംഗത്തെത്തിയ രമ്യയെത്തേടി നിരവധി അവസരങ്ങളാണ് എത്തിച്ചേരുന്നത്. ബാച്ച്‌ലര്‍ പാര്‍ട്ടി,തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകളില്‍ രമ്യ പാടിയ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. മലയാളത്തില്‍ മൂന്നു നാലു ചിത്രങ്ങളില്‍ പാടിയതിനു ശേഷം തെലുങ്കില്‍ തെലുങ്കു ഭായി എന്ന ചിത്രത്തില്‍ പാടി.

മലയാളത്തില്‍ അരികില്‍ ഒരാള്‍ എന്ന സിനിമയിലാണ് അവസാനം പാടിയത്.ഇതിനിടെയാണ് ദീപാവലി റിലീസിനൊരുങ്ങുന്ന പാണ്ടിനാടില്‍ ഗായികയാകാനുള്ള അവസരം ലഭിക്കുന്നത്. ഡി.ഇമ്മാനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പാട്ടിന്റെ റെക്കോര്‍ഡിങ്ങ് ചെന്നൈയില്‍ പൂര്‍ത്തിയായി.

നടിയായും ഗായികയായും കൂടുതല്‍ പേരെടുക്കാനുള്ള തയ്യാറെടുപ്പിലാണ് രമ്യ നമ്പീശന്‍. മലയാളത്തില്‍ റിലീസിങ്ങിനു തയ്യാറെടുക്കുന്ന ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്നിലും രമ്യ പാടുന്നുണ്ട്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.