കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കല്ലെറിഞ്ഞ ആളെ പോലീസ് തിരിച്ചറിഞ്ഞു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ചുഴലി സര്‍വീസ് സഹകരണ ബാങ്കിലെ ബില്‍ കളക്ടറുമായ രാജേഷ് ആണ് കല്ലെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതില്‍ നിന്നാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.
പോലീസിനിടയിലൂടെ വന്ന് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ രാജേഷ് കല്ലെറിയുന്ന ദൃശ്യമാണ് പോലീസിന് ലഭിച്ചത്. രാജേഷിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. കല്ലെറിഞ്ഞത് രാജേഷ് ആണെന്ന് കണ്ണൂരില്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകളുണ്ടോയെന്നറിയാന്‍ പോലീസ് വിശദമായ പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പോലീസ് കായികമേളയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കു നേരെ കല്ലേറുണ്ടായത്.
വാഹനത്തിന്റെ ചില്ല് പൊട്ടി മുഖ്യമന്ത്രിയുടെ നെറ്റിയില്‍ ഗ്ലാസ് തറച്ചുകയറുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നെഞ്ചിലും കല്ല് പതിച്ചിരുന്നു. എല്‍ഡിഎഫ് മുഖ്യമന്ത്രിക്കെതിരേ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. രാജേഷിനെ തിരിച്ചറിഞ്ഞതോടെ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസുകാര്‍ നുഴഞ്ഞുകയറി കല്ലെറിയുകയായിരുന്നെന്ന ഇടതുനേതാക്കളുടെ വാദം അപ്രസക്തമായിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ummanchandi, Police, Case, Attack, DYfI

No comments:
Post a Comment