Latest News

വിദ്യാര്‍ഥിയെക്കൊണ്ട് കാലു തിരുമ്മിച്ച സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

അകോല: വിദ്യാര്‍ഥിയെക്കൊണ്ട് കാലു തിരുമ്മിച്ച സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. അധ്യാപികയുടെ പ്രവര്‍ത്തി മറ്റൊരു വിദ്യാര്‍ഥി മൊബൈല്‍ ഫോണില്‍ പകര്‍ത്തി
പുറത്തുവിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

ബധിര-മൂക വിദ്യാര്‍ഥികള്‍ പഠിക്കുന്ന മഹാരാഷ്ട്രയിലെ അകോലയിലെ സ്‌പെഷല്‍ സ്‌കൂളിലെ അധ്യാപിക ശീതള്‍ അവ്ചാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ജില്ലാ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇവര്‍ സ്‌കൂളില്‍ വന്നാല്‍ ഒന്നും പഠിപ്പിക്കാറില്ലെന്നും ഉറങ്ങുകയും കുട്ടികളെക്കൊണ്ട് ഇത്തരം ജോലികള്‍ ചെയ്യിപ്പിക്കുകയുമാണ് പതിവെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

മകനെക്കുറിച്ച് തനിക്ക് അഭിമാനം തോന്നുന്നുവെന്ന് ഈ കുട്ടിയുടെ അമ്മ പറഞ്ഞു. ഒരു സാധാരണ കുട്ടി പോലും ചെയ്യാത്ത കാര്യമാണ് അവന്‍ ചെയ്തതെന്നും അമ്മ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Akola, Teacher, School

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.