ആലക്കോട്: തേങ്ങയിടാന്‍ കയറുന്നതിനിടെ മെഷീനില്‍ കാല്‍ കുടുങ്ങി ഒന്നര മണിക്കൂറോളം തലകീഴായി തൂങ്ങിക്കിടന്ന തൊഴിലാളിയെ നാട്ടുകാര്‍ അതിസാഹസികമായി രക്ഷപ്പെടുത്തി. കാര്‍ത്തികപുരം മണിയന്‍കൊല്ലിയിലെ തെങ്ങ് കയറ്റ തൊഴിലാളി പൂമറ്റം അപ്പു (60)വാണ് മരണമുഖത്ത് നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ നെല്ലിപ്പാറ ടൗണിന് സമീപം വ്യവസായ കേന്ദ്രം റോഡരികിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മെഷീന്‍ ഉപയോഗിച്ച് തേങ്ങിയിടാന്‍ കയറിയതായിരുന്നു ഇയാള്‍. വളഞ്ഞും പുളഞ്ഞുമുള്ള കൂറ്റന്‍ തെങ്ങില്‍ കയറുന്നതിനിടെ മെഷീന്‍ കാലില്‍ കുരുങ്ങി അപകട ത്തില്‍പ്പെടുകയായിരുന്നു. മെഷീനിലെ കയര്‍ കാലില്‍ കുരുങ്ങിയതിനാല്‍ താഴേക്ക് വീണില്ല. പകരം തലകീഴായി തൂങ്ങിക്കിടന്നു.
സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ഒന്നര മണിക്കൂറോളം സാഹസികമായ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് രക്ഷിച്ചത്. അപകടത്തില്‍പ്പെട്ടിട്ടും പതറാതെ അപ്പു പ്രകടിപ്പിച്ച മനോധൈര്യവും തുണയായി. തെങ്ങില്‍ നിന്ന് താഴെയിറങ്ങിയ ഇയാളെ ആലക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alakkode, Hospital
No comments:
Post a Comment