കോഴിക്കോട്: ഐക്യശ്രമങ്ങള്‍ക്കിടയിലും കെ.എന്‍.എം (കേരള നദ്വത്തുല്‍ മുജാഹിദീന്‍) നേതൃത്വത്തില്‍ പുറത്താക്കല്‍ നടപടി തുടരുന്നു. കെ.എന്‍.എം സംസ്ഥാന സെക്രട്ടറി കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, കുവൈത്ത് കേരള ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റും ഗള്‍ഫ് ഇസ്ലാഹി സെന്‍റര്‍ കോഓഡിനേഷന്‍ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി എന്നിവര്‍ക്കെതിരെയാണ് പുതുതായി നടപടി വന്നത്.
സെപ്റ്റംബര്‍ 15ന് എറണാകുളത്ത് ചേര്‍ന്ന കെ.എന്‍.എം സംസ്ഥാന കമ്മിറ്റിയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. പറപ്പൂരിനു പകരം കെ.എന്‍.എമ്മിന്‍െറ പുതിയ സെക്രട്ടറിയായി പി.പി. ഉണ്ണീന്‍കുട്ടി മൗലവിയെ തെരഞ്ഞെടുത്തിട്ടുമുണ്ട്.
കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ കരുവള്ളി മുഹമ്മദ് മൗലവിയും അച്ചടക്ക നടപടിയുടെ നിഴലിലാണ്. ഇദ്ദേഹത്തെ നിരീക്ഷിക്കാനായി കെ.എന്‍.എം നേതൃത്വം ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

സംഘടനയില്‍നിന്ന് പുറത്താക്കിയവരെ തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഐക്യത്തിനായി പ്രമുഖരായ ചിലരെ കണ്ട് ചര്‍ച്ചകള്‍ നടത്തിയെന്നതാണ് കുഞ്ഞിമുഹമ്മദ് മദനിയെയും പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനിയെയും കരുവള്ളി മുഹമ്മദ് മൗലവിയെയുമെല്ലാം നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അനഭിമതരാക്കിയത്.
മുജാഹിദ് പ്രസ്ഥാനത്തില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുഞ്ഞിമുഹമ്മദ് മദനി വിദ്യാര്‍ഥി ഘടകമായ എം.എസ്.എമ്മിന്‍െറയും യുവജന ഘടകമായ ഐ.എസ്.എമ്മിന്‍െറയും സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എന്‍.എമ്മിനു കീഴിലെ പുളിക്കല്‍ ജാമിഅ സലഫിയ സ്ഥാപനങ്ങളുടെ മേധാവിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
സംഘടനയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് സ്ഥാപനത്തിന്‍െറ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് അദ്ദേഹം മാറിയത് ഈയടുത്താണ്. വിശുദ്ധ ഖുര്‍ആന് പരിഭാഷ നിര്‍വഹിക്കുകയും ഹദീസ് സമാഹരണം പുറത്തിറക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തിട്ടുള്ള ഇദ്ദേഹം കെ.എന്‍.എമ്മിനു കീഴിലെ ഹജ്ജ് ഗ്രൂപ് അമീറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ ഫറോക്കില്‍ നടന്ന കെ.എന്‍.എം സംസ്ഥാന സമ്മേളനത്തിനുശേഷം സംഘടനയില്‍ തുടരുന്ന അച്ചടക്കനടപടികള്‍ക്ക് ഇടക്കാലത്തുണ്ടായ ഐക്യശ്രമത്തിനിടെ ചെറിയ മാറ്റമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണെന്നാണ് പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.
സംഘടനയില്‍ ഉടലെടുത്ത ജിന്ന് വിവാദത്തെ തുടര്‍ന്ന് കെ.എന്‍.എമ്മിന്‍െറ വിദ്യാര്‍ഥി, യുവജന ഘടകങ്ങളെ സംസ്ഥാനതലംതൊട്ട് ശാഖാതലംവരെ പിരിച്ചുവിടുകയും പകരം കമ്മിറ്റികള്‍ രൂപവത്കരിക്കുകയും ചെയ്തിരുന്നു. കെ.എന്‍.എം ഘടകങ്ങളെ തന്നെയും ചിലയിടങ്ങളില്‍ പിരിച്ചുവിട്ടു. ഇതിന്‍െറ പേരില്‍ പലയിടങ്ങളിലും ഇപ്പോഴും പ്രശ്നങ്ങള്‍ തുടരുകയാണ്. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഹുസൈന്‍ സലഫി കേരള ജംഇയ്യതുല്‍ ഉലമ (കെ.ജെ.യു) ഫത്വ ബോര്‍ഡ് ചെയര്‍മാനായിരുന്നു. അബ്ദുല്‍ ഹഖ് സുല്ലമി, സക്കരിയ സ്വലാഹി, മുജാഹിദ് ബാലുശ്ശേരി, സി.പി. സലീം തുടങ്ങി അനവധി പണ്ഡിതരെയും പ്രഭാഷകരെയും ഇതിനകം പുറത്താക്കിയിട്ടുണ്ട്.

ഇടക്കാലത്തുണ്ടായ കെ.എന്‍.എമ്മിലെ ഐക്യശ്രമം സംഘടനയെ സ്നേഹിക്കുന്ന നല്ലൊരു
വിഭാഗത്തിനും കേരളീയ മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും വളരെ സന്തോഷം പകര്‍ന്നിരുന്നു. എന്നാല്‍, കെ.എന്‍.എം നേതൃത്വത്തിലെ ചിലരുടെ വിഭാഗീയ ചിന്തയും പിടിവാശിയുംമൂലം ഐക്യശ്രമം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നാണ് അറിയുന്നത്. ഇതിനെ തുടര്‍ന്നാണത്രെ വീണ്ടും പുറത്താക്കല്‍ നടപടികള്‍ പുനരാരംഭിച്ചത്.

Madhyamam
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment