കണ്ണൂര്‍: പ്രശസ്തഫുട്‌ബോള്‍ താരവും മഹാരാഷ്ട്ര സന്തോഷ് ട്രോഫി ടീം അംഗവുമായ കൊമ്മച്ചി ഹാഷിം (63) കണ്ണൂര്‍ പാറക്കണ്ടിയില്‍ അന്തരിച്ചു. ഖബറടക്കം കണ്ണൂര്‍ സിറ്റി ജുമാമസ്ജിദില്‍ നടന്നു.
ഇന്ത്യക്കകത്തും പുറത്തും അറിയപ്പെട്ട മികച്ച കായികതാരമായിരുന്നു കൊമ്മച്ചി ഹാഷിം.
കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ കേരളമെങ്ങും ശ്രദ്ധിപ്പെട്ട താരമായിരുന്നു ഹാഷിം.
കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ കേരളമെങ്ങും ശ്രദ്ധിപ്പെട്ട താരമായിരുന്നു ഹാഷിം.
1966 മുതല്‍ കണ്ണൂരിലെ പ്രശസ്ത ഫുട്‌ബോള്‍ ടീം ആയിരുന്ന ജിംഖാനയുടെ ജഴ്‌സിയണിഞ്ഞു. മഹീന്ദ്ര ആന്റ ് മഹീന്ദ്രക്ക് വേണ്ടി ദീര്‍ഘകാലം കളിച്ചതോടെ ഹാഷിം രാജ്യാന്തര ഫുട്‌ബോള്‍ താരമായി അറിയപ്പെട്ടു. 1971ല്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ യൂത്ത് ഫുട്‌ബോളിലൂടെയാണ് ഹാഷിം ലോകപ്രശസ്തനായത്. ജപ്പാനിലെ ടോക്കിയോവില്‍ നടന്ന യൂത്ത് ഫുട്‌ബോളിലും മികച്ച പ്രകടനം കാഴ്ചവെച്ചു.
സന്തോഷ്‌ട്രോഫി ടൂര്‍ണമെന്റില്‍ മഹാരാഷ്ട്ര ടീമിന്റെ കളിക്കാരനായിരുന്നു ജൂനിയര്‍ ഇന്ത്യന്‍ ടീമിലും കളിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ നിരവധി തവണ അംഗമായിരുന്നിട്ടുണ്ട്.മികച്ച ഫോര്‍വേഡും ലെഫ്റ്റ് ഔട്ടറുമായിരുന്നു ഹാഷിം. കളിക്കളത്തില്‍ ഹാഷിം വളര്‍ത്തിയെടുത്ത ശൈലി പില്‍ക്കാലത്തുള്ളവര്‍ക്ക് മാതൃകയായിരുന്നതായി ഫുട്‌ബോള്‍ രംഗത്തെപ്രമുഖര്‍ അനുസ്മരിച്ചു.
കണ്ണൂര്‍ പാറക്കണ്ടിയിലെ റംല കോട്ടേജില്‍ സമൂഹത്തിന്റെ നാനാ തുറകളില്‍പെട്ടവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. ഭാര്യ: കോഴിക്കോട് പുതിയറയിലെ മാളിയേക്കല്‍ ആയിഷ. മക്കള്‍: തസ്‌നി, താസിഫ്. മരുമക്കള്‍: ജിംറിസ് സാദിഖ്, സഹോദരങ്ങള്‍: അബ്ദുള്‍ സത്താര്‍, നൂറുദ്ദീന്‍, നൂറുല്‍ അമീന്‍ (സൗദി) ഖയ്യും, റഹ്മാന്‍, ഇക്ബാല്‍, റംല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment