കോട്ടക്കല്‍: മോഷണത്തിനുശേഷം പത്തു പവന് സ്വര്‍ണവുമായി കള്ളന് സ്റ്റേഷനില്‍ ഹാജരായി. മലപ്പുറം കോട്ടക്കല്‍ പോലിസ് സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെ കള്ളന് സ്വര്‍ണവുമായി എത്തി കുമ്പസാരിച്ചപ്പോള്‍ പോലിസുകാരും അമ്പരന്നു.
വെന്നിയൂര്‍ കാച്ചടി സ്വദേശി ബാലനാ(40)ണ് പശ്ചാത്താപവിവശനായി സ്റ്റേഷനില്‍ എത്തിയത്. പുതുപ്പറമ്പിലെ വീട്ടില്‍നിന്നാണ് പത്തു പവന് സ്വര്‍ണം ഇയാള്‍ മോഷ്ടിച്ചത്. പിന്നീട് കുറ്റബോധം സഹിക്കവയ്യാതെ പ്രതിവിധിക്കായി പൂജാരിയെ സമീപിച്ചു. സ്റ്റേഷനില്‍ സ്വര്ണമേല്പ്പിച്ച് എല്ലാ തെറ്റുകളും ഏറ്റുപറയാനായിരുന്നു പൂജാരിയുടെ ഉപദേശം. അതുപ്രകാരമാണു സ്റ്റേഷനിലെത്തിയതെന്ന് ഇയാള്‍ പറയുന്നു.
നേരത്തേ മോഷണത്തിനു ജയില്‍ശിക്ഷ അനുഭവിച്ചയാളാണു ബാലന്. ഇയാളെ പോലിസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment