പാലക്കാട്: സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. സീറ്റുകള്‍ വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ കേസിലെ പ്രധാനപ്രതി കവിത ജി.പിള്ളയ്‌ക്കെതിരെ ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തു. തെളിവെടുപ്പിനായി കവിതയെ പാലക്കാട്ടെത്തിക്കും. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ സൗത്ത് സി.ഐ. ബി. സന്തോഷ് പറഞ്ഞു.
പാലക്കാട് യാക്കരയിലെ പ്രവാസി ഇന്ത്യക്കാരനാണ് കവിതക്കെതിരെ പരാതി നല്‍കിയിരുന്നത്. 1.40 കോടി നല്‍കിയാല്‍ പീഡിയാട്രിക് പി.ജി. സീറ്റ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. കവിത അറസ്റ്റിലാവുന്നതിന് നാലുനാള്‍മുമ്പ് പാലക്കാട് ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മുന്‍കൂര്‍ തുകയായാണ് 65 ലക്ഷം നല്‍കിയിരുന്നത്. പരാതിക്കാരന്റെ മകളുടെ ഭര്‍ത്താവാകാന്‍ പോകുന്നയാള്‍ക്കും മെഡിക്കല്‍ പി.ജി. സീറ്റ് നല്‍കാമെന്ന് വാഗ്ദാനമുണ്ടായിരുന്നു.
കവിത ജി.പിള്ളയെ ഒന്നാംപ്രതിയാക്കിയാണ് പോലീസ് കേസ്. ആലപ്പുഴ കാഞ്ഞിരംകുന്ന് സ്വദേശി ആര്‍. ഹരി രണ്ടാംപ്രതിയും കവിതയുടെ സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മൂന്നാംപ്രതിയുമാണ്.
കവിതയുടെ കുടുംബം വര്‍ഷങ്ങള്‍ക്കുമുമ്പ് മലമ്പുഴയിലായിരുന്നു താമസം. അമ്മ കാറ്റില്‍ഫീല്‍ഡ് കമ്പനിയിലും അച്ഛന്‍ കെ.എസ്.ആര്‍.ടി.സി. യിലും ജീവനക്കാരായിരുന്നു. കവിത മലമ്പുഴ ഹൈസ്‌കൂളിലും പഠിച്ചിട്ടുണ്ട്. നേരത്തെ കെ.ടി.ഡി.സി.യില്‍ താത്കാലികാടിസ്ഥാനത്തിലും തുടര്‍ന്ന് മലമ്പുഴയിലെ സ്വകാര്യഹോട്ടലിലും ജോലിചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kavitha.G.Pillai, Medical College, Police, Case

No comments:
Post a Comment