തിരുവനന്തപുരം: കണ്ണൂര്‍ പഴയങ്ങാടി കടല്‍ക്കരയില്‍ നിന്നും അനധികൃതമായി മണല്‍ ഖനനം നടത്തുന്നതിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്തി വന്നിരുന്ന ജെസീറ തന്റെ സമരം പാര്‍ലമെന്റിലേക്ക് വ്യാപിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലേക്ക് സമരം വ്യാപിപ്പിക്കുന്നതെന്ന് ജെസീറ പറഞ്ഞു. മണലൂറ്റ് നിര്‍ത്തുന്നതിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണെന്നും ജെസീറ പറഞ്ഞു.
കണ്ണൂര്‍ പഴയങ്ങാടി കടപ്പുറത്ത് നിന്നും അനധികൃതമായി മണല്‍ ഖനനം നടത്തുന്നതിനെതിരെ ജെസീറ നേരത്തെ പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നിലും കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നിലും സത്യാഗ്രഹ സമരം നടത്തിയിരുന്നു. ജില്ലാ ഭരണകൂടങ്ങളില്‍ നിന്നും നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിച്ചത്. മൂന്ന് മക്കളെയും കൂട്ടിയാണ് ജെസീറ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിനെത്തിയിരുന്നത്.
ജെസീറയുടെ സമരം അനാവശ്യമാണെന്ന് കാട്ടി കണ്ണൂര്‍ കളക്ടര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് ഏറെ വിവാദമാകുകയും ചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Jazeera, Kannur, Delhi
No comments:
Post a Comment