Latest News

സംസ്ഥാനത്ത് റേഷന്‍കടകള്‍ ഇനി ഹൈടെക്ക് ആകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കടകള്‍ ഹൈടെക്ക് ആകുന്നു. തിരുവനന്തപുരത്ത് വട്ടിയൂര്‍കാവില്‍ ആരംഭിച്ച ആദ്യകംപ്യൂട്ടര്‍ വത്കൃത ഹൈടെക് റേഷന്‍കട പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. റേഷന്‍ സാധനങ്ങള്‍ കടയുടമകള്‍ കടത്തുന്നു എന്ന പരാതിക്കും ഇനി പരിഹാരമാകും.

റേഷന്‍ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അളന്നു നല്‍കുന്നതിനുള്ള ഇപോസല്‍ എന്ന ഹൈടെക് ഉപകരണമാണിത്. റേഷന്‍കടയിലെത്തുന്ന ഉപഭോക്താവിന്റെ റേഷന്‍കാര്‍ഡു നമ്പര്‍ ഈ ഉപകരണത്തില്‍ ടൈപ്പ് ചെയ്യുകയാണ് അദ്യപടി. ഇതിനു ശേഷം റേഷന്‍ കാര്‍ഡുടമ തന്റെ വിരല്‍ ഈ ഉപകരണത്തില്‍ അമര്‍ത്തുന്നു. ഇതോടെ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ പേരു വിവരവും അവര്‍ക്ക് അര്‍ഹമായ ഭക്ഷ്യധാന്യങ്ങളുടെ മൊത്തം അളവും സ്‌ക്രീനില്‍ തെളിയും.

എത്ര ഭക്ഷ്യ ധാന്യങ്ങള്‍ വാങ്ങിയെന്നും ഇനി എത്ര ബാക്കിയുണ്ടെന്ന വിവരവും തെളിയും. സാധനങ്ങളുടെ സ്‌റ്റോക്കും സ്‌ക്രീനില്‍ തെളിഞ്ഞു വരും. ഈ കാര്യങ്ങളെല്ലാം ഉപഭോക്താക്കള്‍ക്കു കാണാന്‍ കഴിയുന്ന വിധത്തില്‍ പുറത്തേക്ക് മറ്റൊരു സ്‌ക്രീനും ഇപോസലില്‍ ക്രമീകരിച്ചിട്ടുണ്ട്. സാധനങ്ങള്‍ ഇല്ലെന്നു പറഞ്ഞ് കടയുകമയ്ക്ക് കാര്‍ഡുടമകളെ മടക്കി അയയ്ക്കാന്‍ ഇതു മൂലം കഴിയില്ല. തിരുവനന്തപുരത്ത് കാഞ്ഞിരംപാറയിലെ റേഷന്‍കടയില്‍ സജ്ജമാക്കിയ പദ്ധതി നേരിട്ടുകാണാന്‍ മന്ത്രി അനൂപ് ജേക്കബ്ബ് എത്തി. റേഷന്‍കടകളുടെ കംപ്യൂട്ടര്‍ വത്കരണം മൂലം റേഷന്‍ വ്യാപാരികള്‍ക്ക് ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി പറഞ്ഞു.

18 മാസം കൊണ്ട് പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കും. റേഷന്‍ സാധനങ്ങള്‍ തൂക്കി നല്‍കുന്ന സാധാരണ ത്രാസുകള്‍ ഇതോടൊപ്പം റേഷന്‍ കടകളില്‍ നിന്ന് അപ്രത്യക്ഷമാകും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ration Shop, Hi-tech, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.