പെരിയ: പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍ കഴിഞ്ഞ ദിവസം കേരള പോലീസിനെ പ്രശംസിച്ചത് കേരളാ പോലീസിന് ലഭിച്ച മെഡലായി കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മാങ്ങാട്ട്പറമ്പ് കെ.എ.പിയുടെ പെരിയയില്‍ ആരംഭിക്കുന്ന ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉപകേന്ദ്രത്തെ ബറ്റാലിയനായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും ജില്ലയില്‍ കടലോര മലയോര മേഖല ആയതിനാല്‍ മാര്‍വോയിസ്റ്റ് സാന്നിദ്ധ്യം ഇല്ലാതാക്കാന്‍ അഞ്ഞൂറ് സേനാംഗങ്ങളെ ഉള്‍പ്പെടുത്തി അതിര്‍ത്തി പ്രദേശം കാത്തുസൂക്ഷിക്കാന്‍ ആന്റി ടെറോയിസ്റ്റ് ഫോഴ്‌സിനെ നിയോഗിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
പോലീസ് സേനയ്ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്നും അവരുടെ നീണ്ട ആവശ്യമായ നാലാം ഗ്രേഡ് അനുവദിച്ചതും ഇന്ത്യയില്‍ ആദ്യമായി പോലീസ് കാന്റീന്‍ അനുവദിച്ചതും കേരളപോലീസിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ഐ.പി.എസ്, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvanjur Radhakrishnan, periya








No comments:
Post a Comment