തലശ്ശേരി: ചിറക്കര കെ ടി പി മുക്കിലെ സര്‍ജാസില്‍ ശഫ്‌ന (17)യെ വെട്ടിക്കൊലപ്പെടുത്തിയ കേസ് വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിക്കാനായി പ്രോസിക്യൂഷന്‍ വിചാരണ കോടതി മുമ്പാകെ ഹരജി സമര്‍പ്പിക്കും.
വര്‍ഷങ്ങള്‍ക്ക് മുമ്പേ കുറ്റപത്രം സമര്‍പ്പിച്ച ഈ കേസ് നിരവധി തവണ കോടതി മുമ്പാകെ പരിഗണനക്ക് വന്നെങ്കിലും പ്രതി ഹാജരാവാത്തതിനാല്‍ മാറ്റിവെക്കപ്പെടുകയാണുണ്ടായത്. പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കാത്തതിനെ തുടര്‍ന്ന് കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കി.
ജാമ്യക്കാര്‍ക്ക് പിഴശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എല്‍ പി സി സിയായി മാറ്റി പ്രതിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു.

തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 2004 ജനുവരി 13ന് വൈകിട്ടാണ് ശഫ്‌ന
വധിക്കപ്പെടുന്നത്. പിറ്റേദിവസം തന്നെ പ്രതി പിടിയിലാവുകയും ചെയ്തിരുന്നു. കുവൈത്തിലേക്ക് മുങ്ങിയ പ്രതി ചിറക്കര മേക്കുനിയിലെ തൗഫീഖ് മന്‍സിലില്‍ മുഹമ്മദ് അഫ്‌സലിനെ (32)നെ ബുധനാഴ്ച പോലീസ് കോടതി മുമ്പാകെ ഹാജരാക്കി.

പ്രതിയെ ഈമാസം 22വരെയാണ് അസി. ജില്ലാസെഷന്‍സ് ജഡ്ജ് വി കെ ജയകുമാര്‍ റിമാന്റ് ചെയ്തിട്ടുള്ളത്. അന്ന് വീണ്ടും പ്രതിയെ പോലീസ് കോടതി മുമ്പാകെ ഹാജരാക്കും. പിന്നീട് പ്രതിയുടെ പേരിലുള്ള കുറ്റപത്രം കോടതി നല്‍കും. തുടര്‍ന്നാണ് കേസ് വിചാരണക്കുള്ള ദിവസങ്ങള്‍ കോടതി തീരുമാനിക്കുക. ഇതിന് മുമ്പായി കേസ് വേഗത്തില്‍ പരിണിക്കാനായി പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ ഹരജി സമര്‍പ്പിക്കും. ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ. തങ്കച്ചന്‍ മാത്യുവാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാവുക.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Shafna

No comments:
Post a Comment