Latest News

തന്റെ വിവാഹമാണെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന്‌ നടി കാവ്യാമാധവന്‍

സോഷ്യല്‍ മീഡിയകളിലും വാര്‍ത്താ സൈറ്റുകളിലും കഴിഞ്ഞ കുറേ ദിവസങ്ങളായി തന്റെ വിവാഹമാണെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് നടി കാവ്യാ മാധവന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവാഹ വാര്‍ത്തകളെ നിഷേധിച്ച് കാവ്യാ മാധവന്‍ ഫേസ്ബുക്കിലൂടെ തന്റെ പ്രതിഷേധം അറിയിച്ചു. വിവാഹം മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും തനിക്കെതിരെയുള്ള വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും കാവ്യ അഭ്യര്‍ത്ഥിച്ചു.

കാമറാമാന്‍ സഞ്ജയ് മേനോനുമായുള്ള കാവ്യാ മാധവന്റെ വിവാഹം ഉടനെയുണ്ടാകുമെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ചൂടു പിടിച്ച ചര്‍ച്ചയായിരുന്നു.

ഇടക്ക് കാവ്യ ഗുരുവായൂരില്‍ മംഗല്യ സിദ്ധിക്കായി വഴിപാടുകള്‍ നടത്തിയിരുന്നു. ഇതാണ് കാവ്യയുടെ വിവാഹം ഉടനെയുണ്ടാകുമെന്ന വാര്‍ത്തകള്‍ പരക്കാന്‍ കാരണം. തന്റെ സഹോദരനു വേണ്ടിയാണ് പൂജകള്‍ നടത്തിയതെന്ന് കാവ്യ പിന്നീട് വിശദീകരിച്ചിരുന്നു.

2009ല്‍ ദുബായില്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന നിഷാല്‍ ചന്ദ്രയെ കാവ്യ വിവാഹം ചെയ്തിരുന്നു. ഒരു
വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം നേടിയ കാവ്യ പിന്നീട് സിനിമയില്‍ സജീവമായി. നിഷാല്‍ അടുത്തിടെ
വീണ്ടും വിവാഹിതനായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kavya Madhavan, Marriage

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.