Latest News

കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ സഹോദരന്‍ നിര്യാതനായി

കണ്ണൂര്‍ : കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ സഹോദരനും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായ കണ്ണൂര്‍ സിറ്റി മക്കാടത്ത് വീട്ടില്‍ ഇ. ഹമീദ്(70) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. രാത്രി 12.30ഓടെയായിരുന്നു അന്ത്യം.

പരേതരായ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും നഫീസ ബീവിടെയും മകനാണ്. കണ്ണൂര്‍ ദീനുല്‍ ഇസ്‌ലാംസഭയുടെ സംഘാടകനും കണ്ണൂര്‍ സിറ്റി കെ.ടി വാര്‍ഡ് ശിഹാബ്തങ്ങള്‍ റിലീഫ്‌സെല്‍ രക്ഷാധികാരിയുമാണ്.

മറ്റു സഹോദരങ്ങള്‍: പരേതനായ അബൂബക്കര്‍, ആയിഷ, റംല, ഖദീജ. ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Hameed, Obituary

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.