ആലപ്പുഴ: നഗരത്തില്‍ പെണ്‍വാണിഭ സംഘം പിടിമുറുക്കുന്നു. നഗരത്തിലെ നിരത്തുകളില്‍ രാപ്പലുകള്‍ വ്യത്യാസമില്ലാതെ സജീവമാകുന്ന മാംസക്കച്ചവടക്കാരുടെ കേന്ദ്രങ്ങള്‍ ഹൗസ് ബോട്ടുകളും റിസോര്‍ട്ടുകളുമാണ്. കച്ചവടത്തിന് ഒത്താശ ചെയ്യുന്നത് പോലീസുകാരെന്ന് ഇടനിലക്കാരി റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തി.
നഗരത്തിലെ പ്രധാനപ്പെട്ട നിരത്തുകളും കനാല്‍ക്കരയും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുമാണ് പെണ്‍വാണിഭസംഘങ്ങളുടെ പ്രധാന ഡീലിംഗ് കേന്ദ്രങ്ങള്‍. പെട്ടെന്ന് സംശയം തോന്നാതിരിക്കാന്‍ ഓട്ടോറിക്ഷയിലാണ് ഇടനിലക്കാര്‍ സ്ത്രീകളുമായി എത്തുക. 3500രൂപ മുതല്‍ മുകളിലേക്കാണ് സ്ത്രീശരീരങ്ങളുടെ വില. റോഡരുകില്‍ നിന്നുതന്നെ പെണ്‍കുട്ടികളെ തെരഞ്ഞെടുക്കാം. കസ്റ്റമേഴ്‌സിനു പ്രത്യേകം പാക്കേജുകളും വ്യവസ്ഥകളും ഉറപ്പിക്കാന്‍ ഇടനിലക്കാര്‍ രംഗത്തുണ്ട്.
മാംസക്കച്ചവടത്തിന് പൊലീസുകാരുടെ മൗനാനുവാദം ഉണ്ട്. റെയ്ഡിന് മുമ്പ് കൃത്യമായി പൊലീസുകാര്‍ വിവരം അറിയിക്കുന്നുണ്ട്. കനത്ത ഗുണ്ടാ സംരക്ഷണത്തിലാണ് പട്ടാപ്പകല്‍ പൊതു നിരത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ നിറയുന്നത്. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ സെയില്‍സ് ഗേള്‍സായി എത്തുന്നവരും വീട്ടമ്മമാരും ഈ മാഫിയാ സംഘത്തിന്റെ കൈയ്യില്‍ അകപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ പെട്ടുപോയാല്‍ പിന്നീട് ഭീഷണിപ്പെടുത്തിയാണ് ഇവരെ മാംസക്കച്ചവടത്തിന് ഉപയോഗിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alappuzha, Sexracket, Police


No comments:
Post a Comment