Latest News

ജാമ്യത്തിലിറങ്ങിയ ശാലുവിനെ തേടിവന്നത് സിറ്റി പോലീസ് കമ്മീഷണറുടെ വേഷം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ നടി ശാലു മേനോന്‍ വീണ്ടും ക്യാമറക്കു മുന്നില്‍. സീരിയലിലെ പ്രധാന കഥാപാത്രത്തെയാണ് ശാലു അവതരിപ്പിക്കുന്നത്. തിരിച്ചു വരവില്‍ പൊലീസ് വേഷത്തിലാണ് ശാലു ക്യാമറക്കു മുന്നിലെത്തുന്നതാണ് ഏറെ തമാശ. ശാലുമേനോന്‍ കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്.

പുറത്തിറങ്ങിയതും ശാലുവിനെ തേടിവന്നതാകട്ടെ സിറ്റി പൊലീസ് കമ്മീഷണറുടെ വേഷവും. തിന്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന നന്ദിതാദാസ് ഐ.പി.എസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഗുണ്ടകള്‍ തല്ലിത്തകര്‍ത്ത ഓട്ടോറിക്ഷയില്‍ നിന്നും വൃദ്ധയായ സ്ത്രീയെ ശാലു അവതരിപ്പിക്കുന്ന കഥാപാത്രം രക്ഷപ്പെടുത്തുന്നതും ഇവരെ ഉടന്‍ ആസ്പത്രിയിലെത്തിക്കണമെന്ന് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്നതുമായ രംഗമാണ് ആദ്യം ചിത്രീകരിച്ചത്. അധികം റിഹേഴ്‌സലുകളില്ലാതെ ശാലു ആദ്യ ടേക്ക് തന്നെ ഓക്കെയാക്കി. ജാമ്യത്തിലിറങ്ങിയയുടന്‍ നൃത്ത വിദ്യാലയങ്ങളുടെ ചുമതലകള്‍ ശാലു ഏറ്റെടുത്തിരുന്നു.

വിജയദശമി ദിനത്തില്‍ നൃത്തവിദ്യാലയത്തിലേക്കുള്ള പുതിയ ബാച്ചിന്റെ പ്രവേശനം നടക്കും. ഇതോടൊപ്പം ഇനി അഭിനയത്തിലും സജീവമാകാനുള്ള തീരുമാനത്തിലാണ് ശാലു മേനോന്‍. സെന്‍സര്‍ ബോര്‍ഡ് അംഗത്വം തെറിച്ചതും വീടിന്റെ ജപ്തിഭീഷണിയും തട്ടിപ്പുകേസില്‍ അന്വേഷണം നേരിടുന്നതും ഒന്നും ശാലു മേനോനെ ബാധിച്ചിട്ടില്ല. തന്റെ ഉടമസ്ഥതയിലുള്ള ഡാന്‍സ് സ്‌കൂളിന്റെ പേരില്‍ സ്വന്തം ചിത്രങ്ങള്‍ പതിപ്പിച്ച നോട്ടീസ് നാട്ടുകാര്‍ക്കു വിതരണം ചെയ്തു ശാലു തിരിച്ചുവരവ് അറിയിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvnathapuram, Solar, Case, Shalu Menon

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.