Latest News

അല്ലാഹു എന്ന് മുസ്‌ലിംകള്‍ മാത്രം ഉപയോഗിച്ചാല്‍ മതി: മലേസ്യന്‍ കോടതി

ക്വാലാലംപൂര്‍: ദൈവത്തെ പരാമര്‍ശിക്കുമ്പോള്‍ അല്ലാഹു എന്ന പദം ഉച്ഛരിക്കാന്‍ മുസ്‌ലിംകള്‍ക്കു മാത്രമേ അധികാരമുള്ളൂവെന്ന് മലേസ്യന്‍ കോടതി. കത്തോലിക്കാ പ്രസിദ്ധീകരണത്തില്‍ അല്ലാഹു എന്ന വാക്ക് ഉച്ചരിച്ചതിനെതിരേ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ശരിവച്ചുകൊണ്ടാണ് വിധി.

ക്രൈസ്തവരുടെ വിശ്വാസത്തില്‍ അല്ലാഹു അഭിവാജ്യ ഘടകമല്ല. അതിനാല്‍, അവരുടെ പ്രസിദ്ധീകരണങ്ങളില്‍ ദൈവത്തെ പരാമര്‍ശിക്കുമ്പോള്‍ അല്ലാഹു എന്ന് ഉപയോഗിച്ചതിനു ന്യായീകരണമില്ല. അമുസ്‌ലിംകള്‍ അല്ലാഹു എന്ന് ഉച്ചരിക്കുന്നത് ആശയക്കുഴപ്പത്തിനിടയാക്കും. ചിലപ്പോള്‍ പൊതു സുരക്ഷയെയും അത് ബാധിച്ചേക്കാം. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് കോടതി ഈ നിലപാടിലെത്തിയതെന്ന് മൂന്നംഗ ജഡ്ജിമാരുടെ 100 പേജുള്ള ഉത്തരവ് വായിക്കവെ ജസ്റ്റിസ് മുഹമ്മദ് അഫന്‍ദി പറഞ്ഞു. 

കത്തോലിക്കാ പ്രസിദ്ധീകരണത്തില്‍ അല്ലാഹു എന്ന് ഉപയോഗിച്ചത് തടയാനാവില്ലെന്നായിരുന്നു കീഴ്‌ക്കോടതി വിധി. ഫെഡറല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് കത്തോലിക്കാ സഭയുടെ അഭിഭാഷകന്‍ അനു സേവിയര്‍ പറഞ്ഞു.

2008ലാണ് വിവാദങ്ങള്‍ക്കു തുടക്കം. കത്തോലിക്കാ പ്രസിദ്ധീകരണമായ ദി ഹെറാള്‍ഡില്‍ ദൈവത്തെ പരാമര്‍ശിക്കുന്നിടത്ത് അല്ലാഹു എന്ന് ഉപയോഗിച്ചത് സര്‍ക്കാര്‍ തടയുകയായിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹരജി പരിഗണിച്ച ക്വാലാലംപൂര്‍ ഹൈക്കോടതി നിരോധനം നീക്കി. ഈ വിധിയാണ് അപ്പീല്‍ കോടതി റദ്ദാക്കിയിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.