ലണ്ടൻ: ഹണിമൂൺ ചെലവുകണ്ടെത്താനായി മോഷണം നടത്തിയ ദമ്പതികൾക്ക് നാലുവർഷത്തെ തടവുശിക്ഷ. നാൽപ്പത്തൊന്നുകാരനായ ഗ്രേ യംഗ്, ഭാര്യ ആമി മാർഷൽ(29) എന്നിവർക്കാണ് ശിക്ഷലഭിച്ചത്. ജോലിയിൽ നിന്ന് വിരമിച്ച ഒരാളുടെ സ്വത്തുക്കളാണ് ഇവർ മോഷ്ടിച്ചത്.
ഇവവിറ്റുകിട്ടിയ പണമുപയോഗിച്ച് ഹോട്ടൽബില്ലുകൾ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. മോഷണദൃശ്യങ്ങൾ രഹസ്യകാമറയിൽ പതിഞ്ഞതാണ് ഇവർക്ക് വിനയായത്. പണമില്ലാത്തതുകൊണ്ട് ചെയ്തുപോയ തെറ്റായതിനാൽ മാപ്പുനൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും
കോടതി കനിഞ്ഞില്ല
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, London, Robbery, Couple, Arrested
No comments:
Post a Comment