Latest News

ശരീരത്തില്‍ ബെല്‍റ്റ് മുറുക്കി ഇട്ടാല്‍ അത് ക്യാന്‍സറിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട്

ശരീരത്തില്‍ ബെല്‍റ്റ് മുറുക്കി ഇട്ടാല്‍ അത് ക്യാന്‍സറിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. സ്കോട്ടിലാന്റലെ ഒരു കൂട്ടം ഗവേഷകരാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. ബെല്‍റ്റ് മുറുക്കി ധരിക്കുന്നത് തൊണ്ടയില്‍ ക്യാന്‍സര്‍ വരാന്‍ കാരണമാകുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.

അരക്കട്ടിലെ ജീന്‍സ് ബെല്‍റ്റ് ഉപയോഗിച്ച് ഉറപ്പിക്കുന്നവരാണ് ഇന്നത്തെ ഭൂരിഭാഗം ആളുകളും. എന്നാല്‍ ഇത്തരത്തില്‍ ബെല്‍റ്റ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. പ്രത്യേകിച്ചും പൊണ്ണത്തടിയുള്ളവര്‍ക്ക് ക്യാന്‍സറിന്റെ സാധ്യത ഇരട്ടിയാണെന്നും പഠനം ചൂണ്ടി കാണിക്കുന്നു.

വയറിന് മുകളില്‍ ബെല്‍റ്റ് മുറുകുമ്പോള്‍ ദഹന പ്രക്രിയ താറുമാറാകുന്നുവെന്നാണ് പഠനം ചൂണ്ടി കാണിക്കുന്ന പ്രധാന കാര്യം. മുറുകിയ ബെല്‍റ്റ് ഉപയോഗിക്കുമ്പോള്‍ ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്ന ആസിഡുകള്‍ അന്ന നാളത്തിലേയ്ക്ക് എത്തുന്നു. ഈ ആസിഡുകള്‍ അന്നനാളത്തിലെ കോശങ്ങളെ നശിപ്പിക്കുകയും കാലക്രമേണ ഇത് തൊണ്ടയില്‍ ക്യാന്‍സറിന് വഴിയൊരുക്കുകയും ചെയ്യുന്നു.

സ്ഥിരമായി ബെല്‍റ്റ് ഉപയോഗിക്കുന്നവരും എന്നാല്‍ വ്യത്യസ്ഥമായ ഭാരത്തിലുള്ളവരുമായ ആളുകളില്‍ പഠനം നടത്തിയ ശേഷമാണ് ഗവേഷകര്‍ ഇത്തരം നിഗമനത്തില്‍ എത്തിയത്. ഇവരില്‍ കുടവയറും പൊണ്ണത്തടിയുമുള്ളവര്‍ക്ക് ക്യാന്‍സറിന്റെ സാധ്യത കൂടുതലാണെന്നും പഠനത്തില്‍ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,  Belt, Cancer, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.