Latest News

മലപ്പുറത്ത്‌ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു


മലപ്പുറം:ബസ് ബൈക്കിലിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. രണ്ടു മക്കള്‍ക്ക് ഗുരുതര പരിക്ക്. മലപ്പുറം-പെരിന്തല്‍മണ്ണ ദേശീയപാതയില്‍ മക്കരപ്പറമ്പ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നിലുണ്ടായ അപകടത്തില്‍ രാമപുരം വലിയകുളം സ്വദേശി തയ്യില്‍ മുഹമ്മദ് ഹനീഫയുടെ മകന്‍ മുഹമ്മദ് സാദിഖലി (25), ഭാര്യ കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി റിട്ട. എസ്.ഐ. പരേതനായ ചേരിയില്‍ മുസ്തഫയുടെ മകള്‍ സാലിമ (19) എന്നിവരാണു മരിച്ചത്. 

ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം. മലപ്പുറത്തുനിന്ന് ഡോക്ടറെ കാണിച്ചു ബൈക്കില്‍ മടങ്ങുകയായിരുന്നു സാദിഖും കുടുംബവും. എതിരേ പെരിന്തല്‍മണ്ണയില്‍നിന്നു വന്ന സ്വകാര്യ ബസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അടിയില്‍പ്പെട്ട ബൈക്ക് പത്തുമീറ്ററോളം ബസ് വലിച്ചിഴച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്ത ഓവുപാലത്തിനടിയിലേക്ക് ഇവര്‍ തെറിച്ചുവീഴുകയായിരുന്നു.

സാദിഖലിയുടെ മകള്‍ മിന്‍ഹ (രണ്ട്), സാദിഖലിയുടെ സഹോദരി മുംതാസിന്റെ മകള്‍ ഷഹ്്‌ന (ആറ്) എന്നിവര്‍ക്കാണു ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ഇവര്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്. സൗദിയില്‍നിന്ന് അവധിക്കെത്തിയ സാദിഖലി തിങ്കളാഴ്ച തിരിച്ചുപോവാനിരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രാമപുരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.

രോഷാകുലരായ നാട്ടുകാരുടെ ബസ് കത്തിക്കാനുള്ള ശ്രമം പോലിസെത്തി തടഞ്ഞു. രണ്ടുമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കടമ്പോടന്‍ ആയിഷയാണ് സാദിഖലിയുടെ മാതാവ്. സഹോദരങ്ങള്‍: റാഷിക് (മിലിട്ടറി), മുംതാസ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.