കുണ്ടറ: ജോലിസ്ഥലത്തേക്ക് സഹോദരിയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോയ യുവതി ടിപ്പറിടിച്ച് മരിച്ചു. നല്ലില പഴങ്ങാലം ദീപാസദനത്തില്‍ കൊച്ചുകുട്ടന്റെ മകള്‍ ദീപ (27) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സഹോദരി ദിവ്യ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കുണ്ടറ പെരുമ്പുഴ ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ 6. 30 നായിരുന്നു അപകടം. കൊല്ലം റെയില്‍വെ സ്‌റ്റേഷനില്‍ സ്വീപ്പറായ ദീപ സഹോദരിയ്‌ക്കൊപ്പം ജോലിസ്ഥലത്തേക്ക് വരുമ്പോള്‍ പാറയുമായി പോയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ പിന്നിലിരുന്ന ദീപ റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദീപയെ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചന്ദ്രികയാണ് അമ്മ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Hospital

No comments:
Post a Comment