Latest News

കേന്ദ്രസര്‍വ്വകലാശാല നിയമന അഴിമതികള്‍ സിബിഐ അന്വേഷിക്കണം: ബിജെപി

കാസര്‍കോട്: കേന്ദ്രസര്‍വ്വകലാശാലയിലെ അധ്യാപക അനധ്യാപക നിയമനങ്ങളിലെ കോടികളുടെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത പരിഗണിക്കാതെ മതവും പണവും രാഷ്ട്രീയവും മാനദണ്ഡമാക്കിയാണ് നിയമനങ്ങള്‍ നടക്കുന്നത്. സംവരണ തത്വങ്ങള്‍ പോലും അട്ടിമറിക്കപ്പെട്ട് ജില്ലയിലുള്ളവരെ പാടെ ഒഴിവാക്കിയാണ് നിയമനങ്ങള്‍ അരങ്ങേറുന്നത്. ഭാഷാന്യൂനപക്ഷങ്ങളെ പൂര്‍ണമായും തഴഞ്ഞിരിക്കുന്നു. ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ ശിഷ്യന്മാര്‍ക്കും ബന്ധുക്കള്‍ക്കുമാണ് നിയമനങ്ങള്‍ ഏറെ. ക്രമക്കേടിനെ തുടര്‍ന്ന് ഹൈക്കോടതി നിയമനം റദ്ദാക്കിയ സാഹചര്യം വരെയുണ്ടായി.
ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഉദ്ദേശിച്ച് സ്ഥാപിച്ച കേന്ദ്ര സര്‍വ്വകലാശാല ഉന്നത വ്യക്തികളുടെ സ്ഥാപിത താത്പര്യത്തിനുവഴങ്ങി ലക്ഷ്യം മറക്കുകയാണ്. മതരാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് നിയമനങ്ങള്‍ വീതം വെക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും കോടികളുടെ അഴിമതി പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും മുന്‍ഗണന നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു. 

ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ഷെട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള.സി.നായ്ക്, സംസ്ഥാന സമിതി അംഗങ്ങളായ പി.രമേശ്, എം.സഞ്ജീവഷെട്ടി, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.കെ.കുട്ടന്‍, ജില്ലാ ഭാരവാഹികളായ ശോഭന ഏച്ചിക്കാനം, കൊവ്വല്‍ ദാമോദരന്‍, നഞ്ചില്‍കുഞ്ഞിരാമന്‍, മാലതി.ജെ.റായ്, ടി.കുഞ്ഞിരാമന്‍, ജി.ചന്ദ്രന്‍, സ്‌നേഹലത ദിവാകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മോര്‍ച്ച ഭാരവാഹികളായ പി.ആര്‍.സുനില്‍, കെ.സുകുമാരന്‍, മണ്ഡലം ഭാരവാഹികളായ ഇ.കൃഷ്ണന്‍, എം.സുധാമ, കെ.പി.വത്സരാജ്, പുല്ലൂര്‍ കുഞ്ഞിരാമന്‍, ചന്ദ്രന്‍.എ.കെ തുടങ്ങിയവര്‍ സംബന്ധിച്ചു. അഡ്വ.കെ.ശ്രീകാന്ത് സ്വാഗതവും എസ്.കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.