ആദ്യമായി ബഹ്‌റൈനിലെത്തിയ സിദ്ധീഖലിക്ക് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂര്‍വ്വികരുടെ പാത പിന്‍പറ്റി സമാധാനവും സഹിഷ്ണുതയും സാഹോദര്യവും സൗഹൃദവും പ്രചരിപ്പിക്കാന്‍ ലീഗ് എന്നും പ്രതിജ്ഞാ ബദ്ധമാണ് .അബ്ദുസ്സമദ് സമദാനി എം.എല്‍.എയ്ക്ക് പരിക്കേല്‍ക്കാനിടയായ സംഭവവും മധ്യസ്ഥ ചര്‍ച്ചക്കിടയിലാണെന്ന വസ്തുത ഇതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പക്ഷേ. എതിര്‍പ്പുകള്‍ എത്ര ശക്തമായാലും സമാധാനത്തിലൂന്നിയ ലീഗിന്റെ ശൈലിക്ക് മാറ്റം വരുത്താന്‍ ആര്‍ക്കും സാധ്യമല്ല.മുന്‍ ലീഗ് അദ്ധ്യക്ഷനെ അപേക്ഷിച്ച് ഇപ്പോഴുള്ള നേതാക്കള്‍ക്ക് ശൗര്യം കൂടുതലുണ്ട് എന്ന് കുറ്റപ്പെടുത്തുന്നവരോട്, ഓരോ കാലത്തും മാറി മാറി വരുന്ന പ്രതിപക്ഷ കക്ഷികള്‍ക്ക് അനുയോജ്യരായ നേതാക്കന്മാരാണ് പാര്‍ട്ടിക്കുണ്ടായിരിക്കുന്നതെന്നും വിവിധ ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം സമര്‍ത്ഥിച്ചു.
അഞ്ചാം മന്ത്രി, മെഡിക്കല്‍ കോളേജ്, മലയാളം സര്‍വ്വകലാശാല എന്നിങ്ങനെ മൂന്നു കാര്യങ്ങളാണ് പ്രധാനമായും ലീഗ് ആവശ്യപ്പെട്ടിരുന്നതെന്നും ലീഗിനെ വിമര്‍ശിച്ചവര്‍ക്കെല്ലാം മറുപടിയായി ഇന്നവയെല്ലാം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
മുസ്ലിം ലീഗിന്റെ നിലപാടുകള്‍ കാലം ശരിവെച്ചതാണ്. പ്രഥമ ദൃഷ്ട്യാ അവ ശരിയായില്ലെന്നു തോന്നിയവര്‍ക്കു പോലും കാലാന്തരത്തില്‍ അത് ശരി വെക്കേണ്ടി വന്നിട്ടുണ്ട് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ രാജ്യവ്യാപകമായ പ്രതിഷേധ ജ്വാലയുയര്‍ന്നപ്പോള്‍ അതില്‍ നിന്നും നമ്മുടെ സംസ്ഥാനത്തെ സംരക്ഷിച്ചത് ലീഗ് അധ്യക്ഷന്റെ ഒരു ആഹ്വാനമായിരുന്നു. എന്നു മാത്രമല്ല തല്‍വിഷയവുമായും മറ്റും മുസ്ലിം ലീഗിനെതിരെ പരസ്യമായി രംഗത്തിറങ്ങിയ മഅദനിയുടെ മോചനത്തിനും മക്കളുടെ ഉപവാസത്തിനും ഒടുവില്‍ മുസ്ലിം ലീഗു തന്നെ വേണ്ടി വന്നിരിക്കുന്നു.

ലീഗിന്റെ പവിത്രമായ പാരമ്പര്യവും നേതൃ മഹിമയുമാണിത് വ്യക്തമാകുന്നത്.
ലീഗിന്റെ രാഷ്ട്രീയ എതിരാളികളെയും സ്വത്വസിദ്ധമായ ശൈലിയില്‍ കണക്കിന് പരിഹസിക്കാനും അദ്ദേഹം മറന്നില്ല. 'ബൈത്തു റഹ്മ എന്ന പേരില്‍ നാട്ടില്‍ 51 വീടുകള്‍ നിര്‍മ്മിക്കാനാണ് കെ.എം.സി.സി ഉദ്ദേശിക്കുന്നത്. എന്നാല്‍ മറ്റു ചിലര്‍ നാട്ടില്‍ നല്‍കി വരുന്നത് 51 വെട്ടുകളാണ്.' ടി.പി വധത്തിലേക്ക് വിരല്‍ ചൂണ്ടി അദ്ദേഹം പറഞ്ഞു.
പേരുമാറ്റത്തിലൂടെയല്ല, പെരുമാറ്റത്തിലൂടെയാണ് സമൂഹത്തില്‍ സ്വാധീനമുണ്ടാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മലപ്പുറം ജില്ലാ കെഎം.സി.സി ആക്ടിങ് പ്രസി.ബഷീര്‍ പി.പി. അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഗഫൂര്‍ ഇ.പി.സ്വാഗതവും ജോ.സെ. അഫ്‌സല്‍ പീടിക നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment