കാസര്‍കോട് : കാസര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ അറുപതാമത് സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല സമാപനം ചെങ്കള ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.
സംഘാടക സമിതി ചെയര്‍മാന്‍ ബാലകൃഷ്ണ വോര്‍കുഡ്‌ലു അധ്യക്ഷത വഹിച്ചു. ജില്ലാതല പ്രസംഗ/ഉപന്യാസ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍ നിര്‍വ്വഹിച്ചു.
ഐത്തപ്പ, ചേക്കോട് ബാലകൃഷ്ണന്‍ നായര്‍, എം വിജയന്‍, പി കെ വിനോദ്കുമാര്‍, അശോക് റൈ, കെ അനീഷ്‌കുമാര്‍, എം ജയകുമാര്‍, രാമകൃഷ്ണ ഷെട്ടിഗാര്‍ എന്നിവര്‍ സംസാരിച്ചു. പി ദിവാകരന്‍ സ്വാഗതവും, പി എം മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment