Latest News

അടച്ചിട്ട ജൂനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ നഴ്‌സിംഗ്‌ സ്‌കൂള്‍ വ്യാഴാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ധാരണ


കാസര്‍കോട്‌ : അടച്ചിട്ട കാസര്‍കോട്‌ ജൂനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ നഴ്‌സിംഗ്‌ ട്രെയിനിംഗ്‌ സ്‌കൂള്‍ വ്യാഴാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ധാരണയായി. ജില്ലാ മെഡിക്കല്‍ ഓഫീസറുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മഹിളാ മോര്‍ച്ചാ നേതാക്കളും നടത്തിയ ചര്‍ച്ചയിലാണ്‌ സ്‌കൂള്‍ തുറക്കാന്‍ ധാരണയായത്‌.

പ്രിന്‍സിപ്പാളിന്റെ കടുത്ത മാനസീക പീഡനത്തെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ നഴ്‌സിംഗ്‌ സ്‌കൂള്‍ ഈ മാസം 15 വരെ അടച്ചിട്ടിരുന്നത്‌. യാതൊരുനടപടിയും ഉണ്ടായിട്ടില്ലെന്ന പരാതിയുമായാണ്‌ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും മഹിളാ മോര്‍ച്ചാ നേതാക്കളോടൊപ്പം ജില്ലാ മെഡിക്കല്‍ ഓഫീസറെ കണ്ടത്‌. മഹിളാ മോര്‍ച്ച നേതാവ്‌ അനിത ആര്‍ നായിക്‌, ബി ജെ പി കൗണ്‍സിലര്‍മാരായ രൂപാറാണി, എം ശ്രീലത എന്നിവരാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്‌.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.