കാസര്‍കോട്: ജില്ലയില്‍ നടന്ന പ്രമാദമായ രണ്ടു കേസുകള്‍ സത്യസന്ധമായും നീതി പൂര്‍വ്വമായും അന്വേഷിക്കുന്നതില്‍ സി.ബി.ഐ. കുറ്റകരമായ അനാസ്ഥ കാട്ടുകയും ചില ബാഹ്യ ശക്തികളുടെ ഇടപെടലുകള്‍ക്ക് വഴങ്ങുകയും ചെയ്തിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു.
പോലീസ് സൂപ്രണ്ടായിരുന്ന രാംദാസ് പോത്തന്‍ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ ചെറുവത്തൂരിലെ ശഫീഖിനെ അതിക്രൂരമായി വെടിവെച്ചുകൊന്ന സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതിലും കേരളത്തിലെ പ്രകല്‍ഭനായ മുസ്‌ലിം പണ്ഡിതനും കീഴൂര്‍-മംഗലാപുരം സംയുക്ത ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തെ ആത്മഹത്യയാക്കി മാറ്റി റിപ്പോര്‍ട്ട് നല്‍കിയതിന്റെ പിന്നിലും നിക്ഷിപ്ത താല്‍പര്യമുണ്ടെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു.
സി.ബി.ഐ.യിലെ ആരോപണ വിധേയനായ ഒരു ഉദ്യോഗസ്ഥനാണ് രണ്ടു കേസന്വേഷണങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. ഇത് സംശയങ്ങള്‍ക്ക് ബലം കൂട്ടുകയാണ്.
ബാഹ്യ ശക്തികളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി ഒരു പണ്ഡിതന്റെ ദുരൂഹ മരണത്തെ നിഷിദ്ധമായ ആത്മഹത്യയാക്കി മാറ്റുകയും ഒരു ചെറുപ്പക്കാരനെ അകാരണമായി
ബാഹ്യ ശക്തികളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി ഒരു പണ്ഡിതന്റെ ദുരൂഹ മരണത്തെ നിഷിദ്ധമായ ആത്മഹത്യയാക്കി മാറ്റുകയും ഒരു ചെറുപ്പക്കാരനെ അകാരണമായി
വെടിവെച്ചുകൊലപ്പെടുത്തിയതിന് ന്യായീകരണം കണ്ടെത്തുകയും ചെയ്യുക വഴി രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐ.യുടെയും നീതി ന്യായ വ്യവസ്ഥയുടെയും വിശ്വാസ്യതയെ തകര്‍ക്കുകയാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ ചെയ്തിരിക്കുന്നത്. യാതൊരു കാരണവശാലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. രണ്ടു സംഭവങ്ങളിലും നീതി ലഭ്യമാകുന്നതിന് കേസ് പുനരന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment