Latest News

ശ്വേതയ്ക്കെതിരെ അപമാന ശ്രമം: തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്ന് പീതാംബര കുറുപ്പ്

കൊല്ലം: ശ്വേതാ മേനോനോട് താന്‍ അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്ത തെറ്റാണെന്ന് പീതാംബര കുറുപ്പ് പ്രതികരിച്ചു. ആരോപണം അസത്യമാണ്. ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നതില്‍ തനിക്ക് ദു:ഖമുണ്ടെന്നും സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരാണ് ശ്വേതയെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് തനിക്കറിയാമെന്നും അതിന്റെ രേഖകള്‍ തന്റെ കൈയിലുണ്ടെന്നും ഉടന്‍ തന്നെ അത്‌ പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റിപ്പോര്‍ട്ട് തേടി. കൊല്ലം കളക്ടര്‍ ബി.മോഹനനെ ഫോണില്‍ വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Peethambara Kurup, Swetha Menon, Kollam

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.