ഇരിട്ടി: റോഡ് മുറിച്ചുകടക്കുകയായിരുന്ന വഴിയാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ച് കാര്‍യാത്രികരായ മാതാവും മകളും മരിച്ചു. പിതാവിനും രണ്ടു ബന്ധുക്കള്‍ക്കും പരിക്കേറ്റു.
പേരാവൂര്‍ താലൂക്ക് ആശുപത്രിക്കു സമീപം കരുപ്പാക്കണ്ടി മുഹമ്മദ് മാസ്റ്ററുടെ ഭാര്യ കുഞ്ഞലു (60), മകള്‍ ഫൈനുഷാബി (37) എന്നിവരാണു മരിച്ചത്. പരിക്കേറ്റ മുഹമ്മദ് മാസ്റ്ററെ (65) പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും ഫൈനുഷാബിയുടെ ഭര്‍തൃസഹോദരന്‍ എ കെ റിയാസ് (37), സഹോദരീപുത്രന്‍ സെബി (12) എന്നിവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പേരാവൂര്‍ എം.ബി. യു.പി. സ്‌കൂള്‍ റിട്ട. അധ്യാപകനാണ് മുഹമ്മദ് മാസ്റ്റര്‍. ഇരിട്ടി-പേരാവൂര്‍ റോഡില്‍ പേരാവൂരിനടുത്ത് മുരിങ്ങോടി ടൗണില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം. ഉച്ചയോടെ മുഹമ്മദ് മാസ്റ്ററുടെ കുടുംബം പേരാവൂരിലെ വീട്ടില്‍നിന്ന് ഇരിക്കൂര്‍, എടയന്നൂര്‍ ഭാഗത്തെ ബന്ധുവീട്ടിലേക്ക് പുറപ്പെട്ട കാറാണ് അപകടത്തില്‍പ്പെട്ടത്.
കാറിലുണ്ടായിരുന്നവരെ നാട്ടുകാരാണു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പേരാവൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
മരിച്ച കുഞ്ഞലുവിന്റെ മറ്റു മക്കള്‍: ഫസലുദ്ദീന്‍ (സലാല), ഫജറു, ഫൗജ. ആലക്കണ്ടി അഷ്‌റഫാണ് ഫൈനുഷാബിയുടെ ഭര്‍ത്താവ്. മക്കള്‍: ഫാത്തിമ, ഫസീന്‍.
ഖബറടക്കം ഞായറാഴ്ച രാവിലെ പൊട്ടന്‍ചുരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment