കാസര്‍കോട്: പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിനുള്ള ആഹ്വാനവുമായി കെഎസ്ടിഎ സംസ്ഥാന സമരസന്ദേശ ജാഥക്ക് കുമ്പളയില്‍ ഉജ്വല തുടക്കം. സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ വ്യാഴാഴ്ച വൈകുന്നേരം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ നയിക്കുന്ന തെക്കന്‍മേഖലാ ജാഥ തിരുവനന്തപുരത്ത്‌നിന്നും ആരംഭിച്ചു. ജാഥകള്‍ 22 ന് തൃശൂരിലും എറണാകുളത്തും സമാപിക്കും.
പൊതു വിദ്യാഭ്യാസം തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയും പാഠ്യ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും സൗജന്യ വിദ്യാഭ്യാസം നിഷേധിക്കുന്നതിരെയും തൊഴില്‍ സുരക്ഷ നഷ്ടപ്പെടുത്തുന്നതിനെതിരെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നയത്തിനെതിരെയും 23 ന് അധ്യാപകര്‍ നടത്തുന്ന സെക്രട്ടറിയറ്റ് മാര്‍ച്ചിന്റെ സന്ദേശവുമായാണ് സംസ്ഥാന ജാഥ പര്യടനം നടത്തുന്നത്.

കുമ്പളയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ പി രഘുദേവന്‍ അധ്യക്ഷനായി. ലീഡര്‍ കെ എന്‍ സുകുമാരന്‍, വൈസ് ക്യാപ്റ്റന്‍ പി ഡി ശ്രീദേവി, മാനേജര്‍ പി പരമേശ്വരന്‍, അംഗങ്ങളായ കെ ഹരികുമാര്‍, എ കെ ബീന, സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങളായ കെ സി ഹരികൃഷ്ണന്‍, പി കെ സതീശന്‍, കെ വി ഗോവിന്ദന്‍, എഫ്എസ്ഇടിഒ ജില്ലാപ്രസിഡന്റ് കെ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി കെ രാഘവന്‍ സ്വാഗതം പറഞ്ഞു.
കെഎസ്ടിഎയുടെ വിവിധ കമ്മിറ്റികളും വര്‍ഗ ബഹുജന സംഘടനകളും ജാഥാലീഡറെ ഹാരമണിയിച്ച് സ്വീകരിച്ചു. സംസ്ഥാന കലാസംഘവും ജാഥയോടൊപ്പം സഞ്ചരിക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് ബന്തിയോട്‌നിന്നാരംഭിക്കുന്ന ജാഥ വൈകുന്നേരം ആറു മണിക്ക് പയ്യന്നൂരില്‍ സമാപിക്കും. 11.30- ബോവിക്കാനം, 12.30-പാലക്കുന്ന്, 2.30-കാഞ്ഞങ്ങാട്, 3.30- ചോയ്യങ്കോട്, 5- കാലിക്കടവ് എന്നിവിടങ്ങളാണ് മറ്റ് സ്വീകരണ കേന്ദ്രങ്ങള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment