Latest News

പുരുഷപീഡനം: ഐടി എൻജിനീയർ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി

ഹൈദരാബാദ്: ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയശേഷം ഐടി എൻജിനീയർ പൊലീസിനു കീഴടങ്ങി. സെക്കന്തരാബാദിൽ ബുധനാഴ്ച രാത്രി നടന്ന സംഭവത്തിനുശേഷം സർവാനന്ദ്(37)​ എന്ന യുവാവാണ് സ്വന്തം അമ്മാവനൊപ്പം മോണ്ട മാർക്കറ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

അമ്മാവന്റെ സഹായത്തോടെയാമ് ഭാര്യ പത്മപ്രിയയെയും പരമേശ്വരിയെയും കൊലപ്പെടുത്തിയത്.
പത്മപ്രിയയെ സർവാനന്ദ് വിവാഹം കഴിച്ചത് 2011 ലായിരുന്നു. പക്ഷേ 2007ൽ പത്മപ്രിയ മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്ന് ഇയാൾ പിന്നീടാണ് മനസിലാക്കിയത്. ഇത് വിവാഹമോചനത്തിൽ കലാശിച്ചിരുന്നു. ആദ്യവിവാഹം രഹസ്യമാക്കി വച്ചതിനെത്തുടർന്നുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസിന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. 

പത്മപ്രിയക്കെതിരെ സർവാനന്ദും തിരിച്ച് പത്മപ്രിയയും നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഒരു കേസിൽ സർവാനന്ദിന്രെ വീട്ടിൽ പത്മപ്രിയയെയും അമ്മയെയും താമസിപ്പിക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. സ്വന്തം വീട്ടിൽ ഇവരുടെ പീഡനം തീരെ സഹിക്കാനാവാത്തതുകൊണ്ടാണ് കൊലപാതകം വേണ്ടിവന്നതെന്ന് സർവാനന്ദ് പൊലീസിനോടു പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.