Latest News

മോഷ്ടാവിനെ ആര്‍.പി.എഫും യാത്രക്കാരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി

കാസര്‍കോട്: ട്രെയിനില്‍ യാത്രക്കാരുടെ പേഴ്‌സും മറ്റും മോഷ്ടിക്കുന്ന യുവാവിനെ ആര്‍.പി.എഫും. യാത്രക്കാരും ചേര്‍ന്ന് ഓടിച്ചിട്ടുപിടികൂടി. വ്യാഴാഴ്ച പുലര്‍ചെ നാല് മണിയോടെ കാസര്‍കോട് റെയില്‍വേസ്‌റ്റേഷനില്‍ വെച്ച് തൃക്കരിപ്പൂരിലെ വിജയപ്രകാശ് എന്നയാളുടെ പേഴ്‌സ് മോഷ്ടിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച വയനാട് സ്വദേശി ഫൈസലിനെയാണ് (33) ആര്‍.പി.എഫ്. അറസ്റ്റുചെയ്തത്.

പേഴ്‌സ് മോഷ്ടിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വിജയപ്രകാശ് ബഹളംവെച്ചതിനെതുടര്‍ന്നാണ് ആര്‍.പി.എഫും യാത്രക്കാരും ചേര്‍ന്ന് ഫൈസലിനെ പിന്തുടര്‍ന്ന് പിടികൂടിയത്. യുവാവില്‍ നിന്നും മോഷ്ടിച്ച പേഴ്‌സും പണവും ഫൈസലില്‍ നിന്നും കണ്ടെത്തി. ഫൈസല്‍ ഇതിന് മുമ്പ് ഏതെങ്കിലും കവര്‍ചാ കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. ഫൈസലിനെ വിശദമായി ചോദ്യംചെയ്തുവരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Case, Arrested   

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.