Latest News

നാലാംവാതുക്കല്‍ ഫാറൂഖ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം 21 ന് ഹൈദരലി തങ്ങള്‍ നിര്‍വ്വഹിക്കും


ഉദുമ: പുതുക്കിപ്പണിത ഉദുമ നാലാംവാതുക്കല്‍ ഫാറൂഖ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നവംബര്‍ 21 വ്യാഴാഴ്ച അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. കീഴൂര്‍ മംഗലാപുരം സംയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഡോ. സയ്യിദ് അബ്ദുല്ല അബ്ദുല്‍ ഖാദിര്‍ അല്‍ ഹാഷ്മി ദുബൈ മുഖ്യാതിഥിയായിരിക്കും.

കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, സമസ്ത ജില്ലാ സെക്രട്ടറി യു.എം അബ്ദുല്‍റഹിമാന്‍ മൗലവി, കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ഡോ. എന്‍.എ മുഹമ്മദ്, കല്ലട്ര മാഹിന്‍ ഹാജി, ഹമീദ് മാങ്ങാട്, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍, സയ്യിദ് പൂക്കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് യു.കെ. മുഹമ്മദ് മീര്‍ ബാഖിര്‍ ദാമാദ് അല്‍ബുഖാരി, യുസഫ് ഫൈസി, അബൂബക്കര്‍ ഹനീഫി, അബ്ദുല്‍ അസീസ് ദാരിമി, എന്‍.ബി കരീം, കെ.എ ഷുകൂര്‍, സത്താര്‍ മുക്കുന്നോത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
സംഘാടക സമിതി ചെയര്‍മാന്‍ കെ. എ മുഹമ്മദാലി സ്വാഗതവും യാസര്‍ നാലാംവാതുക്കല്‍ നന്ദിയും പറയും.

തുടര്‍ന്ന് സ്വലാത്ത് മജ്‌ലിസ് വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ പിണങ്ങോട് അബൂബക്കര്‍ മുസ്‌ല്യാര്‍, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, കെ.എം അബ്ദുല്‍ മജീദ് ബാഖവി, ഹാഫിള് ഷമീസ് ഖാന്‍ നാഫിഅ് തൊടുപുഴ, താജുദ്ദീന്‍ ബാഖവി കൊല്ലം, ഹാഫിള് അമീനുദ്ദീന്‍ കരുനാഗപ്പളളി തുടങ്ങിയ പണ്ഡിതന്‍മാര്‍ പ്രഭാഷണം നടത്തും.

26 ന് ടീം ത്വയ്ബ മലപ്പുറം അവതരിപ്പിക്കുന്ന ബുര്‍ദ ആസ്വാദന സദസ്സ് നടക്കും. 28ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഇബ്‌നു യാസീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ ബുഖാരി രാമന്തളി നേതൃത്വം നല്‍കും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.