വാങ്കഡെ: ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനായ സച്ചിന്‍ ടെണ്ടുല്‍ക്കറിന് അദ്ദേഹം ആഗ്രഹിച്ചതു പോലുള്ള വിടവാങ്ങല്‍ ഇന്ത്യന്‍ യുവനിര ഒരുക്കി. ഇന്നിംഗ്‌സിനും 126 റണ്‍സിനുമാണ് സച്ചിന്റെ ജന്മനാടായ വാങ്കഡെയില്‍ നടന്ന ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്പിച്ചത്.
രണ്ടാമിന്നിംഗ്‌സില്‍ വിന്‍ഡീസ് 187 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ചത്തിയ ഓജ രണ്ടാമിന്നിംഗ്‌സിലും അഞ്ചു വിക്കറ്റ് വീഴ്ത്തി. ഓജ മാന്‍ ഒഫ് ദ മാച്ചും രോഹിത് ശര്‍മ മാന്‍ ഒഫ് ദ സീരീസുമായി.
കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റ് ഇന്നിംഗ്‌സിനും 51 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പര 20ന് ഇന്ത്യ സ്വന്തമാക്കി. മൂന്നു വിക്കറ്റിന് 43 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് കാര്യമായ ചെറുത്ത് നില്പില്ലാതെ തന്നെ കീഴടങ്ങുകയായിരുന്നു. മര്‍ലോണ്‍ സാമുവല്‍സിന്റെ (11) വിക്കറ്റാണ് വിന്‍ഡീസിന് ഇന്ന് ആദ്യം നഷ്ടമായത്. പ്രഗ്യാന്‍ ഓജയുടെ പന്തില്‍ ക്യാപ്ടന്‍ ധോണി പിടിച്ചായിരുന്നു സാമുവല്‍സിന്റെ മടക്കം. 13 റണ്‍സ് ചേര്‍ക്കുന്നതിനിടെ 35 റണ്‍സെടുത്ത ക്രിസ് ഗെയിലിനെ വീണ്ടും ഓജ ധോണിയുടെ കൈയിലെത്തിച്ചു.

ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രാംദിനും (53) ശിവനാരായണ്‍ ചന്ദര്‍പോളും(41) ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കുമെന്ന് തോന്നിച്ചതാണ്. എന്നാല്‍ സ്‌കോര്‍ 157ല്‍ നില്‍ക്കെ ചന്ദര്‍പോള്‍ അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇരുവരും ചേര്‍ന്ന് നേടിയ 68 റണ്‍സാണ് വിന്‍ഡീസ് നിരയിലെ മികച്ച കൂട്ടുകെട്ട്. വാലറ്റത്തെ കൂട്ടുപിടിച്ച് രാംദിന്‍ പോരാടിയെങ്കിലും അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ അത് പര്യാപ്തമായിരുന്നില്ല. ഇന്ത്യയ്ക്കു വേണ്ടി അശ്വിന്‍ നാലു വിക്കറ്റ് വീഴ്ത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sachin Cricket, India, Winner
No comments:
Post a Comment