ബാംഗ്ലൂര്‍: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയെ ചൊവ്വാഴ്ച നേത്ര ചികില്‍സയ്ക്കായി അഗര്‍വാള്‍ കണ്ണാശുപത്രിയിലേക്കു മാറ്റും.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅദനിയുടെ ഇരുകണ്ണുകളടെയും കാഴ്ചയ്ക്ക് മങ്ങലും വേദനയും ഉണ്ടായതോടെയാണ് ആശുപത്രിയിലേക്കു മാറ്റുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 26ന് അഗര്‍വാള്‍ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തുടര്‍ചികില്‍സയ്ക്കായി നവംബര്‍ 27ന് വീണ്ടും കൊണ്ടുവരാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ജയില്‍ അധികൃതര്‍ ഇതു പാലിച്ചിരുന്നില്ല.
കടുത്ത പ്രമേഹബാധയെത്തുടര്‍ന്ന് നേരത്തെ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട മഅദനിക്ക് ഇപ്പോള്‍ ഇടതുകണ്ണില്‍ മങ്ങിയ കാഴ്ച മാത്രമേയുള്ളൂ. കണ്ണില്‍നിന്ന് വെള്ളം വരലും അസ്വസ്ഥതയും ഉണ്ടായതോടെയാണ് കണ്ണാശുപത്രിയിലേക്കു മാറ്റുന്നത്. മഅദനിയെ ചികില്‍സയ്ക്കായി മണിപ്പാല്‍ ആശുപത്രിയിലേക്കു മാറ്റാന്‍ നേരത്തെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം മൂന്നിന് മഅദനിയെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മതിയായ ചികില്‍സ നല്‍കുംമുമ്പേ ഒമ്പതിനുതന്നെ തിരികെ ജയിലിലേക്കു കൊണ്ടുപോവുകയായിരുന്നു. മഅദനിയുടെ ചികില്‍സാച്ചെലവ് പൂര്‍ണമായും കര്‍ണാടക സര്‍ക്കാര്‍ വഹിക്കണമെന്നാണ് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, ഇതിനു വിരുദ്ധമായി അഗര്‍വാള്‍ കണ്ണാശുപത്രിയിലെ ചികില്‍സാച്ചെലവ് സ്വന്തമായി വഹിക്കണമെന്നാണ് ജയിലധികൃതര്‍ മഅദനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മഅദനിക്കൊപ്പം ഭാര്യ സൂഫിയാ മഅദനി, മക്കളായ ഉമര്‍ മുഖ്താര്‍, സലാഹുദ്ദീന്‍ അയ്യൂബി, പി.ഡി.പി. ജന. സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവര്‍ ബാംഗ്ലൂരിലെത്തിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment