Latest News

ബേക്കല്‍ ഗ്യാലറി ദുരന്തം: കരാറുകാരനെതിരെയും സംഘാടക സമിതിക്കെതിരെയും കേസ്

ബേക്കല്‍: ബേക്കല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങുന്നതിന് മുമ്പ് ഗ്യാലറി തകര്‍ന്ന് നൂറോളം പേര്‍ക്ക്‌ പരിക്കേല്‍ക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് ടൂര്‍ണ്ണമെന്റ് സംഘാടകരായ ബ്രദേഴ്‌സ് ബേക്കലിന്റെ ഭാരവാഹികള്‍ക്കെതിരെയും, ഗ്യലറിയുടെ നിര്‍മ്മാണ കരാറുകരനായ കാസര്‍കാട് എരിയാലിലെ സംഗം മജീദിനെതിരെയുംബേക്കല്‍ പോലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി 8 മണിയോടെയാണ് രണ്ടായിരത്തോളം പേര്‍ കയറിയ ഗ്യാലറി തകര്‍ന്നത്. നിര്‍മ്മാണത്തിലുളള അപാകതയാണ് അപകടത്തിന് കാരണമായതെന്ന് ആരോപണമുണ്ടായിരുന്നു.
വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് പതിനായിരങ്ങള്‍ എത്താറുളള ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചിരുന്നത്. സംസ്ഥാന പാതയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ബേക്കല്‍ മിനി സ്റ്റേഡിയം.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ നൂറുകണക്കിന് വാഹനങ്ങള്‍ റോഡിന്റെ ഇരുവശത്തും ഒരു നിയന്ത്രണവുമില്ലാതെയാണ് പാര്‍ക്ക് ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ അപകടത്തില്‍ പരിക്കേററവരെ ആശുപത്രിയിലെത്തിക്കാന്‍ ഏറെ വൈകുകയും ഉണ്ടായി.
ഇത്രയും വലിയ ഒരു പരിപാടി നടയ്ക്കുന്ന സ്ഥലത്ത് ആംബുലന്‍സ് സേവനമോ വേണ്ടത്ര പോലീസ് സംഘമോ ഉണ്ടായിരുന്നില്ല. അപകടം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞ് മാത്രമാണ് കാഞ്ഞാങ്ങാട് നിന്നും കാസര്‍കോട് നിന്നുമുളള ഫയര്‍ഫോഴ്‌സിന് സംഭവ സ്ഥലത്ത് എത്താന്‍ കഴിഞ്ഞുളളൂ. സ്ഥലത്തുണ്ടായിരുന്ന ബേക്കല്‍ പോലീസിന്റെ ജീപ്പിലും ജനപ്രതിനിധികളെത്തിയ വാഹനങ്ങളിലും ഉദുമയില്‍ നിന്നെത്തിയ ആംബുലന്‍സിലുമാണ് പരിക്കേററവരെ ഉദുമ, കാഞ്ഞങ്ങാട്, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രിയിലെത്തിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.