ഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹികൂട്ടബലാത്സംഗം നടന്നിട്ട് ഒരു വര്‍ഷം തികയുന്നു. 2012 ഡിസംബര്‍ 16 നാണ് 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തത്.
വിദ്യാര്‍ത്ഥിനി പിന്നീട് സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ മരിച്ചു. കേസിലെ പ്രായപൂര്‍ത്തിയായ പ്രതികളില്‍ ഒരാള്‍ ജയിലില്‍ ആത്മഹത്യ ചെയ്തപ്പോള്‍ നാല് പേരെ വിചാരണക്കോടതി വധശിക്ഷക്ക് വിധിച്ചു. രണ്ട് വര്‍ഷത്തെ ശിക്ഷ ലഭിച്ച പ്രയപൂര്‍ത്തിയാകാത്ത ആറാമത്തെ പ്രതി ഇപ്പോള്‍ ജുവനൈല്‍ ബോര്‍ഡിന്റെ ദുര്‍ഗുണ പരിഹാരശാലയിലാണ്.
സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് ബസ്സ് ഡ്രൈവറുള്‍പ്പെടുന്ന സംഘം പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു ഇത്. ഇരുവരെയും പിന്നീട് ബസ്സില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു . അരമണിക്കൂറോളം ഇരുവരും വഴിയരികില്‍ കിടന്നു. പിന്നീടെത്തിയ പൊലീസ് വാഹനമാണ് ഇരുവരെയും ആശുപത്രിയിലെത്തിക്കുന്നത്.
സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ടും മറ്റും കുത്തിക്കയറിയത് മൂലം യുവതിയുടെ കുടലുള്‍പ്പടെയുള്ള ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.13 ദിവസത്തിന് ശേഷം സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ യുവതി മരിച്ചു. സംഭവം നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ കേസിലെ ആറ് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ 18 വയസ്സ് പൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിക്ക് കീഴിലാണ് വിചാരണ നേരിട്ടത്. സംഭവം നടക്കുമ്പോള്‍ പതിനേഴര വയസ്സായിരുന്നു പ്രതിക്ക്. മറ്റ് അഞ്ച് പേരില്‍ ബസ് ഡ്രൈവറും ഒന്നാം പ്രതിയുമായ റാംസിംഗ് തീഹാര്‍ ജയിലില്‍ വിചാരണക്കിടെ തൂങ്ങിമരിച്ചു. മറ്റ് നാല് പ്രതികളായ വിനയ്, അക്ഷയ്, മുകേഷ്, പവന്‍ എന്നവര്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചു. ഇവര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിന്മേല്‍ വാദം തുടരുകയാണ്.
ഓരോ ദില്ലി നിവാസിയുടെ മനസ്സിലെയും ദില്ലി പെണ്‍കുട്ടിയുടെ ഓര്‍മ്മ അണയാത്ത ജ്യോതിയായി ഇന്നുമുണ്ട്. ഓരോ സ്ത്രീയും എത്രത്തോളം സുരക്ഷിതയാണെന്ന ചോദ്യം വീണ്ടും വീണ്ടും ചോദിക്കുകയും ചെയ്യും ആ ഓര്‍മ്മകള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Bus Rape, 1 year
No comments:
Post a Comment