Latest News

ബേക്കല്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് നൂറോളം പേര്‍ക്ക് പരിക്ക്



ബേക്കല്‍: ബ്രദേര്‍സ് ബേക്കലിന്റെ ആഭിമുഖ്യത്തിലുളള സെവന്‍സ് ഫുട്‌ബോള്‍ മത്സരം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രണ്ടായിരത്തോളം പേര്‍ ഇരുന്ന ഗ്യാലറി തകര്‍ന്ന് വീണു. അപകടത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേററു. പത്തോളം പേരുടെ നില ഗുരുതരമാണ്.
വീഡിയോ കാണാം>>>
പരിക്കേററവരില്‍ കൂടുതലും കുട്ടികളാണ്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിററല്‍, മാണിക്കോത്ത് കെ.എച്ച്,എം, കാഞ്ഞങ്ങാട് അരിമല, കൃഷ്ണ, ജില്ലാ ആശുപത്രി, ഉദുമ നഴ്‌സിംങ്ങ്‌ഹോം, കാസര്‍കോട് കിംസ്, കേയര്‍വെല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേററവരെ മംഗലാപുരത്തേക്കും കൊണ്ട് പോയി,
അപകടത്തില്‍ പരിക്കേററവര്‍ ടി. ഫാറൂഖ് തൊട്ടി (19), ഷംനാസ് ബേക്കല്‍ ഇല്ല്യാസ് നഗര്‍ (13), എം.കരീം പളളിക്കര (33), അഷ്ഫര്‍ കീഴൂര്‍ (16), ഹബീബ് റോഷന്‍ (10), ഇഖ്ബാല്‍ മൗവ്വല്‍ (16) അറഫാത്ത് മൗവ്വല്‍ (16), അഷ്‌റഫ് കോട്ടിക്കുളം (29), സനാഫ് ചെരുമ്പ (22), അഫ്‌സല്‍ ബേക്കല്‍ (23), ജുനൈദ് മൗവ്വല്‍ (16) മജീദ് മൗവ്വല്‍ (26), അഫ്‌സല്‍ മൗവ്വല്‍ (16), അഷ്‌റഫ് കോട്ടിക്കുളം (29), റാസിക് ചെരുമ്പ (29), നജീബ് ചെരുമ്പ (19), പികെ. നൗഷാദ് പളളിക്കര (19), മുര്‍ഷാദ് തെക്കുപുറം (21), റശീദ് ചെരുമ്പ (20), വാഹിദ് മൗവ്വല്‍ (16), ഹുസൈന്‍ പരയങ്ങാനം (23), അഫ്‌സല്‍ മൗവ്വല്‍ (17), രാധാകൃഷ്ണന്‍ ബേക്കല്‍ (36), സിദ്ധീഖ് ബേക്കല്‍ കടപ്പുറം (16), അഷ്‌കര്‍ അബൂബക്കര്‍ (14), വാഹിദ് പളളിക്കര (23), അബ്ദുറബ്ബ് മൗവ്വല്‍ (19), സാഹിദ് മൗവ്വല്‍ (22), രാജു ബേക്കല്‍ (29), മകള്‍ അപര്‍ണ്ണ (10)
ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ഗ്രൗണ്ടിന്റെ പടിഞ്ഞാര്‍ ഭാഗത്ത് ഇരുമ്പ് പൈപ്പ് കൊണ്ട് താല്‍കാലികമായി നിര്‍മ്മിച്ച 12 നില ഗ്യാലറിയാണ് തകര്‍ന്നത്.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഗ്രൗണ്ടില്‍ വിവിധ പരിപാടികള്‍ നടന്നു കൊണ്ടിരിക്കെയാണ് ഗ്യാലറി തകര്‍ന്നത്. ആയിരക്കണക്കിനാളുകളാണ് മത്സരം കാണാന്‍ എത്തിയിരുന്നത്. 

ഗ്യാലറി തകര്‍ന്ന ഉടനെ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ഗ്യാലറിക്കടിയില്‍ കുടുങ്ങിയവരെ വിവിധ വാഹനങ്ങളിലായി ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ബേക്കല്‍ പോലീസും കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് നിന്നും എത്തിയ ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

ഇതിനിടയില്‍ പ്രകോപിതരായ ജനക്കൂട്ടം സംഘാടകര്‍ക്ക് നേരെ തിരിഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. വേദിയിലുണ്ടായിരുന്ന ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, കാസര്‍കോട് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് തുടങ്ങിയ ജനപ്രതിനിധികള്‍ക്ക് നേരെ കസേരകള്‍ വലിച്ചെറിഞ്ഞു. കൂടുതല്‍ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

അപകടത്തെ തുടര്‍ന്ന് ബേക്കല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. ഗ്യാലറി നിര്‍മ്മാണത്തിലുളള അപാകതയാണ് അപകടത്തിന് കാരണമായത്. കാസര്‍കോട് എരിയാല്‍ സംഗം മജീദാണ് കരാര്‍ ഏറെറടുത്ത് ഗ്യാലറി നിര്‍മ്മിച്ചത്. സാധാരണ മുളകൊണ്ടാണ് ഗ്യാലറി നിര്‍മ്മിക്കാറുളളത്. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഇരുമ്പ് പൈപ്പ് കൊണ്ട് ഗ്യാലറി നിര്‍മ്മിച്ചത്.

പരിക്കേററവര്‍ക്ക് ആവശ്യമായ ചികിത്സ വേണ്ടിവന്നാല്‍ മംഗലാപുരം ആശുപത്രി ആധുനിക സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. അപകടത്തില്‍ പരിക്കേററവരെ എം.എല്‍.എ മാരായ എന്‍.എ. നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, ഇ. ചന്ദ്രശേഖരന്‍, ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, എഡി.എം എച്ച് ദിനേഷ്, ഡി.വൈ.എസ്.പി. പി തമ്പാന്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.












Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.